പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ബാധ്യത നിര്‍മാണ കമ്പനികള്‍ക്ക് -കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ ബാധ്യത വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ആയിരിക്കും.

മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം. 

എന്നാല്‍ മറ്റ് പ്രതിരോധ വാക്‌സിനുകള്‍ക്കുള്ള നിയമപരമായ വ്യവസ്ഥകള്‍ കോവിഡ് പ്രതിരോധ വാക്‌സിനും ബാധകം ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക് ആക്ട്, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നയങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉള്ള നിയമപരമായ നടപടികള്‍ കമ്പനികള്‍ നേരിടേണ്ടി വരും. 

#360malayalam #360malayalamlive #latestnews

മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്...    Read More on: http://360malayalam.com/single-post.php?nid=3475
മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്...    Read More on: http://360malayalam.com/single-post.php?nid=3475
പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ബാധ്യത നിര്‍മാണ കമ്പനികള്‍ക്ക് -കേന്ദ്ര സര്‍ക്കാര്‍ മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്