ഗോഡ്‌സെയുടെ പേരിലുള്ള ലൈബ്രറി പൂട്ടിച്ചു

മധ്യപ്രദേശ്: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ  ഘാതകൻ  നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ തുടങ്ങിയ ലൈബ്രറി അടച്ചുപൂട്ടിച്ചു  ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറി  ജില്ലാ ഭരണകൂടമാണ് പൂട്ടിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് രണ്ട് ദിവസം മുന്‍പ് ലൈബ്രറി തുടങ്ങിയത്.

ഗോഡ്സെയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാകുമെന്നാണ് ഹിന്ദു മഹാസഭ അറിയിച്ചിരുന്നത്. വിഭജനം തടയുന്നതില്‍ ഗാന്ധിജി പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രഭാഷണവും സംഘടിപ്പിച്ചു. ഗോഡ്സെ യഥാര്‍ത്ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി തുടങ്ങിയതെന്നും ഗോഡ്സെ ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നുവെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്‍റ് ജെയ്‍വീര്‍ ഭരദ്വാജ് അവകാശപ്പെട്ടു.

ലൈബ്രറി തുടങ്ങിയതില്‍ പിന്നെ നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു. എന്നാല്‍ ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് എസ്.പി പറഞ്ഞു.

#360malayalam #360malayalamlive #latestnews

ലൈബ്രറി തുടങ്ങിയതില്‍ പിന്നെ നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന...    Read More on: http://360malayalam.com/single-post.php?nid=3462
ലൈബ്രറി തുടങ്ങിയതില്‍ പിന്നെ നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന...    Read More on: http://360malayalam.com/single-post.php?nid=3462
ഗോഡ്‌സെയുടെ പേരിലുള്ള ലൈബ്രറി പൂട്ടിച്ചു ലൈബ്രറി തുടങ്ങിയതില്‍ പിന്നെ നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്