കാർഷിക നിയമഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു.

ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

നിയമങ്ങൾ പൂർണമായി പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയൊള്ളുവെന്ന് കർഷക സംഘടനകൾ.വിദഗ്ദ സമിതിയുമായി സഹകരിക്കില്ലെന്നും കർഷക യൂണിയൻ.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി സമിതി രൂപീകരിക്കുമെന്നും വാദത്തിനിടെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

#360malayalam #360malayalamlive #latestnews

നിയമങ്ങൾ പൂർണമായി പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയൊള്ളുവെന്ന് കർഷക സംഘടനകൾ........    Read More on: http://360malayalam.com/single-post.php?nid=3449
നിയമങ്ങൾ പൂർണമായി പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയൊള്ളുവെന്ന് കർഷക സംഘടനകൾ........    Read More on: http://360malayalam.com/single-post.php?nid=3449
കാർഷിക നിയമഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തു നിയമങ്ങൾ പൂർണമായി പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയൊള്ളുവെന്ന് കർഷക സംഘടനകൾ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്