കോവിഡ് വാക്സിന്‍ നാളെ കേരളത്തിൽ എത്തും

കോവിഷീൽഡിന്‍റെ ആദ്യ ലോഡുകൾ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിവിധ നഗരങ്ങളിലെത്തി. കേരളത്തിലേക്കുള്ള വാക്സിൻ ഡോസുകൾ നാളെയെത്തും.

പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇന്ന് പുലർച്ചയോടെയാണ് സംസ്ഥാനങ്ങളിലേക്ക് വാക്സിൻ അയച്ചു തുടങ്ങിയത്.   ഡൽഹി അടക്കം 13 നഗരങ്ങളിലേക്ക്  ഇന്നാണ് വാക്സിനെത്തുന്നത്. 

ട്രക്കുകളിൽ വിമാനത്താവളത്തിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാന മാർഗം എത്തിക്കുകയാണ്.  കേരളത്തിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വാക്സിനുമായി നെടുമ്പാശേരിയിൽ ആദ്യ വിമാനമെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തും വാക്സിൻ എത്തിക്കും. 

കൊച്ചിയിൽ 3 ലക്ഷം ഡോസും തിരുവനന്തപുരത്ത് 1.35 ലക്ഷം ഡോസും നാളെത്തന്നെ എത്തും. ഓക്സ്ഫോഡ് സർവകലാശായുടെ സഹായത്തോടെ ആസ്ട്രസനേകയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിച്ച കോവിഷീല്‍ഡ് വാക്സിനാണ് കേരളത്തിലെത്തുന്നത്. ആദ്യഘട്ടത്തില്‍ 435000 ഡോസ് വാക്സിനുകളാണ് കേരളത്തിലെത്തുന്നത്. അടുത്ത ശനിയാഴ്ച കേരളത്തിലടക്കം വാക്സിൻ കുത്തിവെപ്പ് ആരംഭിക്കും.

#360malayalam #360malayalamlive #latestnews

കേരളത്തിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വാക്സിനുമായി നെടുമ്പാശേരിയിൽ ആദ്യ വിമാനമെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തും വാക...    Read More on: http://360malayalam.com/single-post.php?nid=3447
കേരളത്തിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വാക്സിനുമായി നെടുമ്പാശേരിയിൽ ആദ്യ വിമാനമെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തും വാക...    Read More on: http://360malayalam.com/single-post.php?nid=3447
കോവിഡ് വാക്സിന്‍ നാളെ കേരളത്തിൽ എത്തും കേരളത്തിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വാക്സിനുമായി നെടുമ്പാശേരിയിൽ ആദ്യ വിമാനമെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തും വാക്സിൻ എത്തിക്കും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്