കടവല്ലൂരില്‍ ചങ്ങരംകുളം പുന്നക്കല്‍ സ്വദേശിയുടെ മരണത്തിനിടയാക്കിയ അപകടം പിടിയിലായത് ചങ്ങരംകുളത്ത് താമസിക്കുന്ന മാറഞ്ചേരി സ്വദേശി

ചങ്ങരംകുളം:  സ്കൂട്ടർ യാത്രികനായ  യുവാവ്  കടവല്ലൂരിൽ വാഹനമിടിച്ചു മരിച്ച കേസിൽ  മാറഞ്ചേരി സ്വദേശിയും ഇപ്പോൾ ചങ്ങരംകുളത്തു താമസക്കാരനുമായ വലിയകത്തു വീട്ടിൽ ഷബീറിനെയാണ് (26)  കുന്നംകുളം എസ്.എച്ച് .ഒ.കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്തത്.  09-01-2021 അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം.പെരുമ്പിലാവിൽ നിന്നും ചങ്ങരംകുളം ഭാഗത്തേക്ക്‌ പോയിരുന്ന സ്കൂട്ടറിലാണ് പുറകെ പോയിരുന്ന വാഹനം ഇടിച്ചു തെറിപ്പിച്ചു  നിർത്താതെ പോയത്.സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ചങ്ങരംകുളം പുന്നക്കല്‍ സ്വദേശി നജ്മൽ(21) തത്സമയം മരണപ്പെടുകയും സഹയാത്രികനായ ആഷിക്കിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പെരുമ്പിലാവ് മുതൽ ചങ്ങരംകുളം  വരെയുള്ള നിരവധി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇടിച്ച വാഹനം ആഡംബര വാഹനമായ ലാൻഡ് ക്രൂസർ വിഭാഗത്തിലുള്ളതാണെന്നും ചങ്ങരംകുളം പരിധി വിട്ടു പോയിട്ടില്ല എന്നും അറിവായതിന്റെ അടിസ്ഥാനത്തിൽ ആഡംബര വാഹനം കൈകാര്യം ചെയ്യുന്നവരെ കുറിച്ചുള്ള അന്വേഷണമാണ്  പ്രതിയിലെത്തിയത്. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.എസ് സിനോജിന്റെ  നിർദേശത്താൽ കുന്നംകുളം എസ്.എച്ച്.ഒ കെ.ജി സുരേഷിന്റെ കീഴിൽ ഒരു പ്രത്യേക അന്വേഷണ സംഘമാണ്  പിടികൂടിയത്.

പ്രതിയുമായി വാഹനം ഒളിപ്പിച്ചിരുന്ന അനക്കരയിലുള്ള ഒഴിഞ്ഞ പറമ്പിൽ എത്തുകയും അവിടെ നിന്നും അന്യ സംസ്ഥാന രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂസർ വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത് .തുടർന്ന് അന്വേഷണ സംഘവും ഫോറൻസിക് വിഭാഗവും വാഹനത്തിലും അപകടസ്ഥലത്തു പരിശോധന നടത്തി,

അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ യെ കൂടാതെ എസ്.ഐ സന്തോഷ്‌ വി.എസ്, എ എസ്.ഐ മാരായ പ്രേംജിത്ത്, ഗോകുലൻ, സി.പി.ഒ മാരായ സുജിത്, സുമേഷ്, വൈശാഖ്,മെൽവിൻ, ഷിബിൻ എന്നിവരാണുള്ളത്.

#360malayalam #360malayalamlive #latestnews

ആഡംബര വാഹനം കൈകാര്യം ചെയ്യുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് പ്രതിയിലെത്തിയത്.......    Read More on: http://360malayalam.com/single-post.php?nid=3442
ആഡംബര വാഹനം കൈകാര്യം ചെയ്യുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് പ്രതിയിലെത്തിയത്.......    Read More on: http://360malayalam.com/single-post.php?nid=3442
കടവല്ലൂരില്‍ ചങ്ങരംകുളം പുന്നക്കല്‍ സ്വദേശിയുടെ മരണത്തിനിടയാക്കിയ അപകടം പിടിയിലായത് ചങ്ങരംകുളത്ത് താമസിക്കുന്ന മാറഞ്ചേരി സ്വദേശി ആഡംബര വാഹനം കൈകാര്യം ചെയ്യുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് പ്രതിയിലെത്തിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്