കാസർകോട് ഭാര്യയെ വെടിവെച്ചു കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കാസർഗോഡ്: കാസർഗോഡ് കാനത്തൂർ വടക്കേക്കരയിൽ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാനത്തൂർ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്.

മലയോര കൃഷി മേഖലയായ കാനത്തൂരിൽ ലൈസൻസുള്ള തോക്കുകളും ലൈസൻസ് ആവശ്യമില്ലാത്ത തോക്കുകളും ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഭാര്യ ബേബിയെ വെടിവെക്കാൻ വിജയൻ ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഭാര്യയെ നിരന്തരമായി ഒരാൾ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയൻ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ നിലനിന്നിരുന്നതായും, ഇത് ഒരു പക്ഷെ കൊലയിലേക്ക് നയിച്ചതാകാനാണ് സാധ്യതയെന്നുമാണ് പോലീസ് നൽകുന്ന വിവരം.

#360malayalam #360malayalamlive #latestnews

ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.......    Read More on: http://360malayalam.com/single-post.php?nid=3417
ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.......    Read More on: http://360malayalam.com/single-post.php?nid=3417
കാസർകോട് ഭാര്യയെ വെടിവെച്ചു കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്