സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിൻ ഡ്രൈ റണ്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന് മുന്‍പുള്ള രണ്ടാംഘട്ട ഡ്രൈ റൺ പൂര്‍ത്തിയായി . രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് വിവിധ ജില്ലകളിലെ 46 കേന്ദ്രങ്ങളിലായി ഡ്രൈ റണ്‍ നടന്നത്.  കൂടുതലും ആരോഗ്യ പ്രവര്‍ത്തകരാണ് ഡ്രൈ റണില്‍ പങ്കാളികളായത്.

തിരുവനന്തപുരത്തും എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും പാലക്കാടും വയനാട്ടിലും ആരോഗ്യ പ്രവർത്തകരായ 75 പേര്‍ വീതമാണ് ഡമ്മി വാക്‌സിൻ സ്വീകരിച്ചത് . ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ ജില്ലാ കലക്ടർ എസ്. സുഹാസ് ഡ്രൈറൺ നിരീക്ഷിക്കാനെത്തി. തൃശൂർ ജില്ലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്‍റെ നേത്യത്വത്തിലായിരുന്നു കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍. മലപ്പുറം ജില്ലയിൽ നിലമ്പൂർ ജില്ലാ ആശുപത്രി , ചാലിയാർ പ്രാഥമികാരോഗ്യ കേന്ദ്രം , പെരിന്തൽമണ്ണ കിംസ് അൽഷിഫ എന്നീ ആശുപത്രികളിലാണ് ഡ്രൈ റൺ നടന്നത് .ആലപ്പുഴയിൽ നാലിടത്തായിരുന്നു ഡ്രൈ റൺ ഓരോ കേന്ദ്രങ്ങളിലും 25 പേര്‍ വീതം പങ്കെടുത്തു .  കോഴിക്കോട് ജില്ലയില്‍ 5 കേന്ദ്രങ്ങളിലായി 125 പേരും കാസർകോട് കാഞ്ഞങ്ങാട് ജില്ലാശുപത്രി , ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം , കാസർകോട് കിംസ് ആശുപത്രി എന്നിവിടങ്ങളിൽ ഡ്രൈറണ്‍ നടന്നു. കൊല്ലത്ത് വിക്ടോറിയ ആശുപത്രി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് , അഞ്ചൽ ഗവൺമെന്‍റ് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ഡ്രൈ റൺ .

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3403
...    Read More on: http://360malayalam.com/single-post.php?nid=3403
സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിൻ ഡ്രൈ റണ്‍ പൂര്‍ത്തിയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്