ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച

എടപ്പാള്‍:  എടപ്പാള്‍ ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണവും 60000 രൂപയും കവര്‍ന്നു.ചേകനൂര്‍ പോട്ടൂര്‍ റോഡില്‍ മുതുമുട്ടത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് ഈ വൻ കവര്‍ച്ച നടന്നത്. വ്യാഴാഴ്ച കാലത്ത് 11 മണിയോടെ വീട്ടുകാര്‍ ബന്ധുക്കളുടെ വീട്ടില്‍ പോയി രാത്രി 9 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വന്‍കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.വീടിന്റെ ടെറസിന് മുകളില്‍ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വാതിലുകള്‍ തകര്‍ക്കാത്ത രീതിയില്‍ ആയത് കൊണ്ട് തന്നെ വീട്ടുകാര്‍ പുറത്ത് പോകുന്നതറിഞ്ഞ മോഷ്ടാവ് നേരത്തെ വീട്ടില്‍ കയറിയിട്ടുണ്ടാവുമെന്നാണ് നിഗമനം. തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു  പൊന്നാനി സിഐ മഞ്ജിത്ത് ലാല്‍, ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി

#360malayalam #360malayalamlive #latestnews

വ്യാഴാഴ്ച കാലത്ത് 11 മണിയോടെ വീട്ടുകാര്‍ ബന്ധുക്കളുടെ വീട്ടില്‍ പോയി രാത്രി 9 മണിയോടെ........    Read More on: http://360malayalam.com/single-post.php?nid=3400
വ്യാഴാഴ്ച കാലത്ത് 11 മണിയോടെ വീട്ടുകാര്‍ ബന്ധുക്കളുടെ വീട്ടില്‍ പോയി രാത്രി 9 മണിയോടെ........    Read More on: http://360malayalam.com/single-post.php?nid=3400
ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച വ്യാഴാഴ്ച കാലത്ത് 11 മണിയോടെ വീട്ടുകാര്‍ ബന്ധുക്കളുടെ വീട്ടില്‍ പോയി രാത്രി 9 മണിയോടെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്