ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ്: ബാധിതരുടെ എണ്ണം രാജ്യത്ത് 75 ആയി

രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 75 ആയി. ജീനോം സീക്വന്‍സിംഗ് ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിതീവ്ര വൈറസ് സ്ഥിരീകരിച്ചതിന് ശേഷം ഇതുവരെ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത 4858 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇതില്‍ 1211 പേര്‍ 28 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി. 75 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തു. ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ മുബൈയിലെ ലാബില്‍ നടത്തിയ ടെസ്റ്റിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെ പരിശോധിച്ചതില്‍ 33 സാംപിളുകളാണ് പോസിറ്റീവ് ആയിരിക്കുന്നത് .

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3399
...    Read More on: http://360malayalam.com/single-post.php?nid=3399
ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ്: ബാധിതരുടെ എണ്ണം രാജ്യത്ത് 75 ആയി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്