ചങ്ങരംകുളത്തെ ഷോപ്പില്‍ നിന്ന് തൊട്ടടുത്ത ഷോപ്പിലേക്കെന്ന് പറഞ്ഞ് 3000 രൂപ തട്ടിയെടുത്തു

ചങ്ങരംകുളം: തൊട്ടടുത്ത ഷോപ്പിലേക്കെന്ന് പറഞ്ഞ് 3000 രൂപ തട്ടിയെടുത്ത് യുവാവ് കടന്നു. ബുധനാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തെ ലിയ ഗൾഫ് അബായ എന്ന സ്ഥാപനത്തിൽ ഷോപ്പുടമ പുറത്ത് പോയ സമയത്ത് ആണ് സംഭവം. ജീവനക്കാരന്റെ അടുത്ത് എത്തിയ ശേഷം തൊട്ടടുത്ത മരുന്ന് കടയിൽ നിന്നാണെന്നും 3000 രൂപ വേണമെന്നും ഇപ്പോൾ തന്നെ തരാമെന്നും പറഞ്ഞതോടെ ജീവനക്കാരൻ ഉടമയെ മൊബൈലിൽ വിളിച്ച് പണം ആവശ്യപ്പെട്ട് വന്ന യുവാവിന് മൊബൈൽ കൊടുക്കുകയായിരുന്നു. അപരിചിതനായ യുവാവ് പരിചയം കാണിച്ച് ഉടമയെ തെറ്റ്ധരിപ്പിച്ച് മൊബൈൽ കട്ടാക്കി. ജീവനക്കാരനോട് 3000 തരാൻ ഉടമ പറഞ്ഞന്നും പറഞ്ഞ് തുക വാങ്ങി കടന്നു കളയുകയായിരുന്നു. ഉടമയെത്തി തൊട്ടടുത്ത മരുന്ന് കടയിൽ എത്തി പണം തിരികെ ചോദിച്ചപ്പോഴാണ് അപരിചിതൻ പണം തട്ടിയ വിവരം അറിയുന്നത് . തൊട്ടടുത്ത ഷോപ്പിലെ സിസി കേമറയിൽ പതിഞ്ഞ യുവാവ് കയറിപ്പോയ ഓട്ടോറിക്ഷ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോൾ ആശുപത്രിയിൽ ഉള്ള സുഹൃത്തിനെ കാണണമെന്നും പെരുമ്പിലാവ് പോവണമെന്നും ആവശ്യപ്പെട്ടെന്നും പാവിട്ടപ്പുറം എത്തിയപ്പോൾ പണം തികയില്ലെന്ന് പറഞ്ഞ് പാവിട്ടപ്പുറം ഇറങ്ങിയെന്നുമാണ് ഓട്ടോ ജീവനക്കാരൻ പറഞ്ഞത്. തുടർന്ന് തട്ടിപ്പുകാരന്റെ സിസിടിവി ദൃശ്യം സഹിതം  ഷോപ്പുടമ ചങ്ങരംകുളം പോലീസിന് പരാതി നൽകി.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളത്തെ ലിയ ഗൾഫ് അബായ എന്ന സ്ഥാപനത്തിൽ ഷോപ്പുടമ പുറത്ത് പോയ സമയത്ത് ആണ് സംഭവം.......    Read More on: http://360malayalam.com/single-post.php?nid=3321
ചങ്ങരംകുളത്തെ ലിയ ഗൾഫ് അബായ എന്ന സ്ഥാപനത്തിൽ ഷോപ്പുടമ പുറത്ത് പോയ സമയത്ത് ആണ് സംഭവം.......    Read More on: http://360malayalam.com/single-post.php?nid=3321
ചങ്ങരംകുളത്തെ ഷോപ്പില്‍ നിന്ന് തൊട്ടടുത്ത ഷോപ്പിലേക്കെന്ന് പറഞ്ഞ് 3000 രൂപ തട്ടിയെടുത്തു ചങ്ങരംകുളത്തെ ലിയ ഗൾഫ് അബായ എന്ന സ്ഥാപനത്തിൽ ഷോപ്പുടമ പുറത്ത് പോയ സമയത്ത് ആണ് സംഭവം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്