ജനിതക മാറ്റം സംഭവിച്ച കൊറോണ അഞ്ച്​ പേരില്‍ കൂടി സ്ഥിരീകരിച്ചു

ഇന്ത്യയില്‍ അഞ്ച്​ പേരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്ത്​ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി ഉയര്‍ന്നിരിക്കുകയാണ്. യു.പിയിലാണ്​ രാജ്യ​ത്ത്​ ആദ്യമായി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്ഥിരീകരിച്ചിരുന്നത്​. യു.കെയില്‍ നിന്നും യുറോപ്യന്‍ രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​.

യു.കെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്​. ആദ്യ വൈറസിനേക്കാള്‍ 70 ശതമാനം അധിക വേഗത്തില്‍ ഈ വൈറസ്​ പടരുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. വൈറസ്​ യു.കെയില്‍ റിപ്പോര്‍ട്ട്​ ചെയ്​തതിനെ തുടര്‍ന്ന്​ ജനുവരി ഏഴ്​ വരെ അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക്​ നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി ..

#360malayalam #360malayalamlive #latestnews

യു.കെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്.......    Read More on: http://360malayalam.com/single-post.php?nid=3313
യു.കെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്.......    Read More on: http://360malayalam.com/single-post.php?nid=3313
ജനിതക മാറ്റം സംഭവിച്ച കൊറോണ അഞ്ച്​ പേരില്‍ കൂടി സ്ഥിരീകരിച്ചു യു.കെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്