നാടന്‍ തോക്കുമായി പോത്തുകല്ലില്‍ രണ്ട് പേര്‍ പിടിയില്‍

പോത്തുകല്ലില്‍ രാത്രി വാഹന പരിശോധനയ്ക്കിടെ നാടന്‍ തോക്കുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. ഉപ്പട, ചെമ്പന്‍കൊല്ലി സ്വദേശി മുഹമ്മദ് നിസാര്‍(33), പറയനങ്ങാടി, കോടാലിപൊയില്‍ സ്വദേശി

സുലൈമാന്‍ (60) എന്നിവരെയാണ് സി.ഐ ശംഖുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെളുമ്പിയംപാറ മില്ലുംപടിയില്‍ നിന്നും പിടികൂടിയത്. നാടന്‍ തോക്ക്, മൂന്ന് റൗണ്ട് തിര എന്നിവയാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുലൈമാന്‍ എന്നയാളെ പൊലീസ് കാവലില്‍ വണ്ടൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

#360malayalam #360malayalamlive #latestnews

സി.ഐ ശംഖുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെളുമ്പിയംപാറ മില്ലുംപടിയില്‍ നിന്നും പിടികൂടിയത്....    Read More on: http://360malayalam.com/single-post.php?nid=3312
സി.ഐ ശംഖുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെളുമ്പിയംപാറ മില്ലുംപടിയില്‍ നിന്നും പിടികൂടിയത്....    Read More on: http://360malayalam.com/single-post.php?nid=3312
നാടന്‍ തോക്കുമായി പോത്തുകല്ലില്‍ രണ്ട് പേര്‍ പിടിയില്‍ സി.ഐ ശംഖുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെളുമ്പിയംപാറ മില്ലുംപടിയില്‍ നിന്നും പിടികൂടിയത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്