സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്‌ളാസുകള്‍ നാളെ മുതല്‍; സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും നാളെ ഭാഗികമായി തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ എത്തുക . പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്‌ളാസുകളിലൂടെ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവക്കു വേണ്ടിയാണ് സ്‌കൂളുകള്‍ തുറക്കുക  . 10,12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് സക്‌ളൂകളിലേക്ക് എത്തുന്നത്. ഹാജര്‍ നിര്‍ബന്ധമാക്കിയട്ടില്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍പാലിച്ചാവും പ്രവര്‍ത്തി ക്കുക . പരമാവധി ഒരുക്‌ളാസില്‍ 15 വിദ്യാര്‍ഥികളായിരിക്കും  ഉണ്ടാകുക. ഒരു ബെഞ്ചില്‍ ഒരാള്‍ മാത്രം  ഇരിക്കുക .രാവിലെയും ഉച്ചതിരിഞ്ഞും എന്നതരത്തിൽ  അല്ലേൽ  ഒന്നിടവിട്ട ദിവസങ്ങളെന്ന രീതിയിലോ ഷിഫ്റ്റ് ക്രമീകരിക്കും.

മാസ്‌ക്ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. ക്ലാസിനുള്ളിലും പുറത്തും അധ്യാപകരും വിദ്യാര്‍ഥികളും ശാരീരിക അകലം പാലിക്കണം . ഡിഗ്രി, പിജി അവസാന വര്‍ഷക്കാരാണ് കോളജുകളിലെത്തുക. കൊവിഡ് സുരക്ഷ ക്യാമ്ബലുകളിലും കര്‍ശനമാക്കും. മാര്‍ച്ച്‌ അവസാനത്തിന് മുന്‍പ് പ്ലസ് 2, എസ്.എസ്.എല്‍സി പരീക്ഷകള്‍ പൂര്‍ത്തിയാക്കും വിധം അക്കാദമിക്ക് കലണ്ടര്‍ പിന്തുടരും. കോളജുകളിലെ അവസാന വര്‍ഷ പരീക്ഷ സംബന്ധിച്ച്‌ സര്‍വകലാശാലകളാണ് തീരുമാനമെടുക്കുക.

#360malayalam #360malayalamlive #latestnews

10,12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് സക്‌ളൂകളിലേക്ക് എത്തുന്നത്...    Read More on: http://360malayalam.com/single-post.php?nid=3311
10,12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് സക്‌ളൂകളിലേക്ക് എത്തുന്നത്...    Read More on: http://360malayalam.com/single-post.php?nid=3311
സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്‌ളാസുകള്‍ നാളെ മുതല്‍; സ്‌കൂളുകള്‍ തുറക്കും 10,12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് സക്‌ളൂകളിലേക്ക് എത്തുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്