ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവ സാംപിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജീനോം സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്.

ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം ജനിതക മാറ്റം വന്ന കോവിഡ്. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാഗ്ലൂരും രണ്ട് പേർ ഹൈദരാബാദിലും ഒരാൾ പൂനെയിലുമുള്ളവരാണ്. ബംഗലൂരു നിംഹാന്‍സില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്.

നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്. ഇവരെ കണ്ടെത്താനും ആര്‍ പിസിആര്‍ പരിശോധന നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി   കേന്ദ്ര ആരോഗ്യമന്ത്രാലയം.

ബ്രിട്ടനില്‍ നിന്നും സംസ്ഥാനത്ത് എത്തിയ എട്ടുപേര്‍ക്ക് കോവിഡ് കണ്ടെത്തിയതായും, സ്രവം വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. പുതിയ വൈറസിന്‍റെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം ജനിതക മാറ്റം വന്ന കോവിഡ്. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാഗ്ലൂരും രണ്ട് പേർ ഹ...    Read More on: http://360malayalam.com/single-post.php?nid=3292
ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം ജനിതക മാറ്റം വന്ന കോവിഡ്. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാഗ്ലൂരും രണ്ട് പേർ ഹ...    Read More on: http://360malayalam.com/single-post.php?nid=3292
ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കോവിഡ് ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം ജനിതക മാറ്റം വന്ന കോവിഡ്. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാഗ്ലൂരും രണ്ട് പേർ ഹൈദരാബാദിലും ഒരാൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്