രാജ്യത്ത് കോവിഡ് രോഗികൾ 19 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 52,509 രോഗബാധിതർ

ദില്ലി: രാജ്യത്ത് 19,08,254 കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 52,509 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ കൊവിഡ് മരണം 39,785 ആയി. 1282215 പേർക്കാണ് രോഗം മാറിയത്. രാജ്യത്തെ കൊവിഡ് ബാധിതരിൽ 82% പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്കുകൾ. 


കൊവിഡ് മരണങ്ങളിൽ 50 ശതമാനവും ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയിൽ രോഗികളായി മരിച്ചവർ 37 ശതമാനമാണ്. എന്നാൽ മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ കൊവിഡ് പ്രതിരോധ മരുന്നിന്‍റെ രണ്ടാം പാദ പരീക്ഷണം തുടങ്ങിയതായി ഐസിഎംആർ അറിയിച്ചു. 


അതേസമയം ലോകത്ത് കൊവിഡ് മരണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 6030 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ കൊവിഡ് ബാധിതർ 1,86,81,362 കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 50,000 ത്തില്‍ അധികമാണ് പ്രതിദിന രോഗവർധന. ജർമ്മനിയിൽ രോഗം രണ്ടാം വരവിലാണെന്ന് ഡോക്ടേഴ്സ് യൂണിയൻ മേധാവി അഭിപ്രായപ്പെട്ടു. ഫ്രാൻസിലും കൊവിഡിന്‍റെ രണ്ടാം വരവ് ഉണ്ടാകുമെന്നാണ് ഫ്രഞ്ച് സർക്കാരിന്‍റെ ശാസ്ത്ര കൗൺസിലിന്‍റെ മുന്നറിയിപ്പ്.

#360malayalam #360malayalamlive #latestnews

രാജ്യത്ത് 19,08,254 കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 52,509 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ കൊവിഡ് മരണം 39,785 ആയി. 1...    Read More on: http://360malayalam.com/single-post.php?nid=328
രാജ്യത്ത് 19,08,254 കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 52,509 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ കൊവിഡ് മരണം 39,785 ആയി. 1...    Read More on: http://360malayalam.com/single-post.php?nid=328
രാജ്യത്ത് കോവിഡ് രോഗികൾ 19 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 52,509 രോഗബാധിതർ രാജ്യത്ത് 19,08,254 കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 52,509 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ കൊവിഡ് മരണം 39,785 ആയി. 1282215 പേർക്കാണ് രോഗം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്