പൊലീസുകാർക്ക് കോവിഡ്: പൊന്നാനി പൊലീസ് സ്റ്റേഷൻ പ്രവർത്തനം വീണ്ടും അവതാളത്തിൽ

 പൊന്നാനി: സിഐയും എസ്ഐയും ഉൾപ്പെടെ സ്റ്റേഷനിൽ ആകെയുള്ളത് 8 പൊലീസുകാർ മാത്രം. 7 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 27 പൊലീസുകാർ ക്വാറന്റീനിലാണ്. അത്യാവശ്യ കാര്യങ്ങൾക്കു പോലും പൊലീസുകാരുടെ സേവനം ലഭ്യമാകാത്ത സ്ഥിതിയാണ്. തിരൂരിൽനിന്ന് താൽക്കാലികമായി 5 പേരെ മാറ്റിയതാണ് ഏക ആശ്വാസം. 


ഒരുമാസം മുൻപും പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തടുർന്ന് സ്റ്റേഷൻ അടച്ചിരുന്നു. മുഴുവൻ പൊലീസുകാരും ആന്റിജൻ ടെസ്റ്റ് നടത്തുകയും മുഴുവൻ പേർക്കും നെഗറ്റീവ് ആവുകയും ചെയ്തതായിരുന്നു. ക്വാറന്റീൻ കഴിഞ്ഞ് തിരിച്ച് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ടിബി ആശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി സ്രവ പരിശോധന നടത്തിയിരുന്നു. 


തുടർന്നാണ് 7 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 2 ദിവസങ്ങളിൽ പൊന്നാനിയിൽ കോവിഡ് സ്ഥിരീകരിച്ച 24 പേരിൽ മിക്കവരും ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായവരാണ്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായതിൽ ആശ്വസിച്ച് പുറത്തിറങ്ങി നടന്നവരും കൂട്ടത്തിലുണ്ട്. പുതിയതായി സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക നീണ്ടതാണ്. ന്നാനിയിൽ സമൂഹ വ്യാപനം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കാര്യക്ഷമമായില്ലെന്നും ആരോപണമുണ്ട്.

#360malayalam #360malayalamlive #latestnews

പൊന്നാനി: സിഐയും എസ്ഐയും ഉൾപ്പെടെ സ്റ്റേഷനിൽ ആകെയുള്ളത് 8 പൊലീസുകാർ മാത്രം. 7 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത...    Read More on: http://360malayalam.com/single-post.php?nid=327
പൊന്നാനി: സിഐയും എസ്ഐയും ഉൾപ്പെടെ സ്റ്റേഷനിൽ ആകെയുള്ളത് 8 പൊലീസുകാർ മാത്രം. 7 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത...    Read More on: http://360malayalam.com/single-post.php?nid=327
പൊലീസുകാർക്ക് കോവിഡ്: പൊന്നാനി പൊലീസ് സ്റ്റേഷൻ പ്രവർത്തനം വീണ്ടും അവതാളത്തിൽ പൊന്നാനി: സിഐയും എസ്ഐയും ഉൾപ്പെടെ സ്റ്റേഷനിൽ ആകെയുള്ളത് 8 പൊലീസുകാർ മാത്രം. 7 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 27 പൊലീസുകാർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്