ഇന്ത്യ ഒരു സാങ്കല്പിക ജനാധിപത്യ രാഷ്ട്രമായി മാറി : രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യം ഇല്ലെന്നും അത് നമ്മുടെ ഭാവനയാണ് എന്നും രാഹുല്‍ പറഞ്ഞു. കര്‍ഷക പ്രശ്‌നത്തില്‍ പ്രസിഡണ്ട് രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് മെമ്മോറാണ്ടം സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ ഈ കര്‍ഷകര്‍ തിരിച്ചു പോകില്ല എന്ന് പ്രധാനമന്ത്രിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് നിയമം അസാധുവാക്കണം. പ്രതിപക്ഷം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നില്‍ക്കും’ – രാഹുല്‍ പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ഇല്ലെന്നും എതിരെ നില്‍ക്കുന്നത് മോഹന്‍ ഭാഗവത് (ആര്‍എസ്എസ് മേധാവി) ആണെങ്കില്‍ പോലും  മോദി അദ്ദേഹത്തെ തീവ്രവാദ മുദ്ര കുത്തുമെന്നും രാഹുല്‍ ആരോപിച്ചു.

ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി ആയാണ് രാഹുല്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചത്. ‘ ജനാധിപത്യമോ? ഏതു രാജ്യത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്ന്. ഇന്ത്യയില്‍ ജനാധിപത്യമില്ല. അത് നിങ്ങളുടെ ഭാവനയാണ്. യാഥാര്‍ത്ഥ്യമല്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടെ, കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാഷ്ട്രപതി ഭവനു മുമ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ബസില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കര്‍ഷക പ്രക്ഷോഭത്തില്‍ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്. ചെറിയ സംഘത്തെ മാത്രമാണ് പൊലീസ് രാഷ്ട്രപതി ഭവനിലേക്ക് കടത്തിവിട്ടത്. ബാക്കിയുള്ളവരെ കരുതല്‍ തടങ്കലില്‍ ആക്കുകയായിരുന്നു. വിവാദ കാര്‍ഷിക ബില്ലുകളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രണ്ട് കോടി പേര്‍ ഒപ്പിട്ട മെമ്മോറാണ്ടമാണ് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.

#360malayalam #360malayalamlive #latestnews

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയില്‍ ...    Read More on: http://360malayalam.com/single-post.php?nid=3243
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയില്‍ ...    Read More on: http://360malayalam.com/single-post.php?nid=3243
ഇന്ത്യ ഒരു സാങ്കല്പിക ജനാധിപത്യ രാഷ്ട്രമായി മാറി : രാഹുൽ ഗാന്ധി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യം ഇല്ലെന്നും അത് നമ്മുടെ ഭാവനയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്