ഷാനവാസ് നരണിപ്പുഴക്ക് നാടിൻ്റെ അന്ത്യാഞ്ജലി

ചങ്ങരംകുളം: യുവ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴക്ക് നാടിൻ്റെ അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസ് ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയത്.  ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഷാനവാസിനെ ഇന്നലെ വൈകിട്ടോടെയാണ് റോഡ് മാർഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് മാറ്റി മണിക്കൂറുകൾക്കകം ഷാനവാസ് മരണത്തിനു കീഴടങ്ങി. പുലർച്ചെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാൻ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പേർ മലപ്പുറം ചങ്ങരംകുളം നരണിപ്പുഴയിലെ വീട്ടിലെത്തി. 


ഉച്ചയ്ക്ക് ഒരു മണിയോടെ നരണിപ്പുഴ ജുമാമസ്ജിദിൽ മൃതദേഹം ഖബറടക്കി 2015 ൽ ജാതി വിവേചനത്തിനെതിരായ പ്രമേയത്തിലൂന്നിയ കരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് നരണിപ്പുഴ പിന്നീട് ഒടിടി റിലീസായി ഇറക്കിയ സൂഫിയിം സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. പുതിയ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട് അട്ടപ്പാടിയിൽ ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്.

#360malayalam #360malayalamlive #latestnews

യുവ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴക്ക് നാടിൻ്റെ അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ഒരാഴ്ചയായി ഗുരുത...    Read More on: http://360malayalam.com/single-post.php?nid=3242
യുവ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴക്ക് നാടിൻ്റെ അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ഒരാഴ്ചയായി ഗുരുത...    Read More on: http://360malayalam.com/single-post.php?nid=3242
ഷാനവാസ് നരണിപ്പുഴക്ക് നാടിൻ്റെ അന്ത്യാഞ്ജലി യുവ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴക്ക് നാടിൻ്റെ അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്