കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് യുക്തിസഹമായ പരിഹാരം കണ്ടെത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ക്ഷണം കര്‍ഷക സംഘടനകള്‍ നേരത്തെ തള്ളിയിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയമാണ് കര്‍ഷക സംഘടനകള്‍ക്ക് ഇതുസംബന്ധിച്ച കത്തയച്ചത്. പുതിയ അജണ്ട തയ്യാറാക്കാതെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാളാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ട് കര്‍ഷക സംഘടനകള്‍ അയച്ച കത്തിന് മറുപടിയായാണ് കൃഷി മന്ത്രാലയം പുതിയ കത്തയച്ചിട്ടുള്ളത്.


അടുത്ത ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും ദയവായി അറിയിക്കുക. മന്ത്രിതല സമിതിയുമായി ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചര്‍ച്ച നടത്താമെന്നും വിവേക് അഗര്‍വാള്‍ ഒപ്പുവച്ച കത്തില്‍ പറയുന്നു. രാജ്യത്തെ വിവിധ കര്‍ഷക സംഘടനകളുമായി സംവാദം തുടര്‍ന്നുകൊണ്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താങ്ങുവില അടക്കമുള്ള കാര്യങ്ങളെപ്പറ്റി ഡിസംബര്‍ ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ അഞ്ച് ഘട്ടങ്ങളായി നടന്ന ചര്‍ച്ചകള്‍ക്കിടെ വിശദമായി വിശദീകരിച്ചതാണ്. എന്നാല്‍, കര്‍ഷകര്‍ ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങളും തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ ഇനിയും തയ്യാറാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോടുള്ള ബഹുമാനം മനസില്‍ സൂക്ഷിച്ചുകൊണ്ടും തുറന്ന മനസോടും നിരവധി തവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. അടുത്ത ചര്‍ച്ച കര്‍ഷക സംഘടനകളുടെ സൗകര്യ പ്രകാരം നടത്താമെന്നും വ്യക്തമാക്കിയതാണ്.  മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നത്. അതിനിടെ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം വ്യാഴാഴ്ച 29-ാം ദിവസത്തില്‍ എത്തി. വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു. 

#360malayalam #360malayalamlive #latestnews

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. കര...    Read More on: http://360malayalam.com/single-post.php?nid=3241
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. കര...    Read More on: http://360malayalam.com/single-post.php?nid=3241
കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് യുക്തിസഹമായ പരിഹാരം കണ്ടെത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്