കൊവിഡ് വാക്‌സിനിൽ പശുവിന്റെ രക്തം അടങ്ങിയതെന്ന് സന്യാസിമാർ, പന്നി കൊഴുപ്പ് അടങ്ങിയതെന്ന് സുന്നി വിഭാഗം

ന്യൂഡൽഹി: കൊവിഡ് രോഗത്തിനുള‌ള പ്രതിരോധ വാക്‌സിനുകളെ കുറിച്ച് വിവിധ മതസംഘടനകളുടെ ഗുരുതര ആരോപണം. ചൈന നിർമ്മിച്ച വാക്‌സിനിൽ പന്നികൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നും അത് തങ്ങൾക്ക് ഹറാമാണെന്നും സുന്നി മുസ്ളീം പണ്ഡിതരുടെ സംഘടനയായ മുംബയിലെ റാസ അക്കാദമി അറിയിച്ചു. തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളെ തുടർന്നാണ് ഈ അറിയിപ്പെന്നും റാസ അക്കാദമി അധികൃതർ അറിയിച്ചു. പന്നികൊഴുപ്പ് അടങ്ങിയ ചൈനീസ് വാക്‌സിൻ ഇന്ത്യൻ സർക്കാർ ഓർഡർ നൽകരുതെന്ന് റാസ അക്കാദമി സെക്രട്ടറി ജനറൽ സയീദ് നൂറി ആവശ്യപ്പെട്ടു. വാക്‌സിനിൽ അടങ്ങിയിരിക്കുന്നവയുടെ ലിസ്‌റ്റ് സർക്കാർ പ്രദർശിപ്പിക്കണമെന്നും സയീദ് നൂറി ആവശ്യപ്പെട്ടു. 


അതേസമയം അമേരിക്കയിൽ നിന്നും നിർമ്മിക്കുന്ന കൊവിഡ് വാക്‌സിനിൽ പശുവിന്റെ രക്തം അടങ്ങിയിട്ടുണ്ടെന്നും അത് രാജ്യത്ത് ഉപയോഗിക്കരുതെന്നും അഖിലഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ ചതിക്കാനുള‌ള അന്താരാഷ്‌ട്ര ഗൂഢാലോചനയാണിതെന്നും എന്നാൽ ഗോമൂത്രമോ ചാണകമോ ഉപയോഗിച്ച് നിർമ്മിച്ച മരുന്നാണെങ്കിൽ രാജ്യത്ത് ഉപയോഗിക്കാമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു. വിദേശ കമ്പനികൾ വാക്‌സിൻ നിർമ്മാണ നടപടികൾ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പന്നിക്കൊഴുപ്പ് അടങ്ങിയ വാക്‌സിനുകൾ രാജ്യത്ത് അനുവദനീയമാണെന്ന് യു.എ.ഇ അറിയിച്ചു. രാജ്യത്തെ ഫത്‌വ കൗൺസിൽ തലവൻ ഷെയ്ഖ് അബ്‌ദുള‌ള ബിൻ ബയ്യാഹ് ആണ് ഈ വിവരം അറിയിച്ചത്. മനുഷ്യശരീരത്തെ സംരക്ഷിക്കുമെങ്കിൽ എന്തും അനുവദനീയമാണ്. അദ്ദേഹം അറിയിച്ചു. പന്നികൊഴുപ്പ് ഇവിടെ ഭക്ഷണമല്ല മരുന്നായാണ് ഉപയോഗിക്കുന്നത്. ഷെയ്‌ഖ് അബ്‌ദുള‌ള ബിൻ ബയ്യാഹ് പറഞ്ഞു. പന്നിയിൽ നിന്നുള‌ള കൊഴുപ്പ് കൊവിഡ് വാക്‌സിനിൽ ഉപയോഗിക്കുന്നതിനെ മ‌റ്റ് രാജ്യങ്ങളിലെ മുസ്ളീങ്ങളും ചോദ്യം ചെയ്യുന്നുണ്ട്. മരുന്നുകൾ ദീർഘനാൾ കേടുകൂടാതെയിരിക്കാൻ അന്താരാഷ്‌ട്ര മരുന്ന് കമ്പനികൾ പന്നികൊഴുപ്പ് ഉപയോഗിക്കാറുണ്ട്.


#360malayalam #360malayalamlive #latestnews

കൊവിഡ് രോഗത്തിനുള‌ള പ്രതിരോധ വാക്‌സിനുകളെ കുറിച്ച് വിവിധ മതസംഘടനകളുടെ ഗുരുതര ആരോപണം. ചൈന നിർമ്മിച്ച വാക്‌സിനിൽ പന്നികൊഴുപ്പ് അ...    Read More on: http://360malayalam.com/single-post.php?nid=3232
കൊവിഡ് രോഗത്തിനുള‌ള പ്രതിരോധ വാക്‌സിനുകളെ കുറിച്ച് വിവിധ മതസംഘടനകളുടെ ഗുരുതര ആരോപണം. ചൈന നിർമ്മിച്ച വാക്‌സിനിൽ പന്നികൊഴുപ്പ് അ...    Read More on: http://360malayalam.com/single-post.php?nid=3232
കൊവിഡ് വാക്‌സിനിൽ പശുവിന്റെ രക്തം അടങ്ങിയതെന്ന് സന്യാസിമാർ, പന്നി കൊഴുപ്പ് അടങ്ങിയതെന്ന് സുന്നി വിഭാഗം കൊവിഡ് രോഗത്തിനുള‌ള പ്രതിരോധ വാക്‌സിനുകളെ കുറിച്ച് വിവിധ മതസംഘടനകളുടെ ഗുരുതര ആരോപണം. ചൈന നിർമ്മിച്ച വാക്‌സിനിൽ പന്നികൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നും അത് തങ്ങൾക്ക് ഹറാമാണെന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്