അദ്ധ്യാപകരുൾപ്പെടെ 28 മുതൽ ഹാജരാകണം; കോളേജുകൾ ജനുവരി നാലിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. പ്രിൻസിപ്പൽ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളേജുകളിൽ ഹാജരാകണം. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തനസമയം. ഒരു വിദ്യാർത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അദ്ധ്യയനം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്ടുകളാക്കിയും അദ്ധ്യയനം ക്രമീകരിക്കാം. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജരോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളേജുകൾ പ്രവർത്തിക്കേണ്ടത്. കോളജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ഗവേഷകർക്കും എത്താം.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. പ്...    Read More on: http://360malayalam.com/single-post.php?nid=3221
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. പ്...    Read More on: http://360malayalam.com/single-post.php?nid=3221
അദ്ധ്യാപകരുൾപ്പെടെ 28 മുതൽ ഹാജരാകണം; കോളേജുകൾ ജനുവരി നാലിന് തുറക്കും സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. പ്രിൻസിപ്പൽ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്