മുപ്പത്തിയാറ് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി, കണ്ണൂരില്‍ സി.പി.എം നേതാവിനെതിരെ നടപടി

സ്വന്തം നഗ്നചിത്രം അണികള്‍ ഉള്‍പ്പെടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി മധുവിനെതിരെ സി.പി.എം നടപടിയെടുത്തിട്ട് ആഴ്ച ഒന്നായില്ല. തൊട്ടുപിന്നാലെയാണ് ജില്ലയിലെ മറ്റൊരു നേതാവ് കൂടി വിവാദത്തില്‍ പെടുന്നത്. മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ടും ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവുമായ പി.ബാലനെതിരെയാണ് സാമ്പത്തിക തിരിമറി ആരോപണം. ചെത്ത് തൊഴിലാളി യൂണിയന്‍ ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി കൂടിയായ പി.ബാലന്‍ യൂണിയന്‍റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന മുപ്പത്തിയാറ് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തില്‍ തിരിമറി കാണിച്ചെന്നാണ് ആരോപണം. സൊസൈറ്റിയുടെ സ്ഥിര നിക്ഷേപം പുതുക്കിയ സമയത്ത് ഭാര്യയെ നോമിനിയാക്കിയാണ് തട്ടിപ്പ് നടത്തിയത്.

സംഭവം ശ്രദ്ധയില്‍ പെട്ട ഏരിയ സെക്രട്ടറി ഇക്കാര്യം ജില്ലാ നേതൃത്വത്തെ ധരിപ്പിച്ചു. തുടര്‍ന്ന് ജില്ലാ നേതൃത്വം ചെത്ത് തൊഴിലാളി യൂണിയന്‍ ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റിയുടെ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനെ ചുമതലപ്പെടുത്തി. പി.ഹരീന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പി.ബാലനെ ഏരിയാ കമ്മറ്റിയില്‍ നിന്നും മുല്ലക്കൊടി ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ വിവാദങ്ങളില്‍ പെടുന്നത് കണ്ണൂരില്‍ സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

സ്വന്തം നഗ്നചിത്രം അണികള്‍ ഉള്‍പ്പെടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ ഏരിയ സ...    Read More on: http://360malayalam.com/single-post.php?nid=322
സ്വന്തം നഗ്നചിത്രം അണികള്‍ ഉള്‍പ്പെടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ ഏരിയ സ...    Read More on: http://360malayalam.com/single-post.php?nid=322
മുപ്പത്തിയാറ് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി, കണ്ണൂരില്‍ സി.പി.എം നേതാവിനെതിരെ നടപടി സ്വന്തം നഗ്നചിത്രം അണികള്‍ ഉള്‍പ്പെടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി മധുവിനെതിരെ സി.പി.എം നടപടിയെടുത്തിട്ട് ആഴ്ച ഒന്നായില്ല. തൊട്ടുപിന്നാലെയാണ് ജില്ലയിലെ മറ്റൊരു നേതാവ് കൂടി വിവാദത്തില്‍ പെടുന്നത്. മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ടും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്