പ്രക്ഷോഭത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം - കർഷകർ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ കർഷക മുന്നേറ്റത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കർഷകർ. "സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുകയാണ്. അവരാരും തന്നെ ഞങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കുന്നവരല്ല. തങ്ങള്‍ തള്ളിക്കളഞ്ഞ ഭേദഗതികളുമായി സര്‍ക്കാര്‍ വീണ്ടും തങ്ങളെ സമീപിക്കേണ്ടതില്ലെന്നും  സമഗ്രമായ പുതിയ പ്രമേയവുമായി വന്നാല്‍ മാത്രം അത് അജണ്ടയിലെടുക്കാമെന്നുമാണ് കര്‍ഷക സംഘങ്ങളുടെ നിലപാട്. ഇത് ഞങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷത്തെ എങ്ങനെ സര്‍ക്കാര്‍ നേരിടുന്നുവോ അത് തരത്തിലാണ് അവര്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെയും നേരിടുന്നത്". അങ്ങനെയാണെങ്കില്‍ അനുരഞ്ജന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് തുടങ്ങാമെന്നും യോഗേന്ദ്രയാദവ് അറിയിച്ചു. ചര്‍ച്ചകള്‍ പരമാവധി വൈകിപ്പിച്ച് കര്‍ഷകരുടെ ആത്മ വീര്യം കെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഞങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നത്തെ ഇപ്പോഴും ലഘുവായാണ് കാണുന്നത്. 


സര്‍ക്കാര്‍ തങ്ങളോട് പ്രതിപക്ഷത്തെ പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കളിലൊരാളായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു. എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ സര്‍ക്കാരിന് തങ്ങള്‍ മുന്നറിയിപ്പു നല്‍കുകയാണ്", ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് യുദ്ധ്വീര്‍ സിങ്ങ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിംഗു അതിർത്തിയിൽ കർഷക നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു യോഗേന്ദ്രയാദവ്.

#360malayalam #360malayalamlive #latestnews

സര്‍ക്കാര്‍ കർഷക മുന്നേറ്റത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കർഷകർ. "സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷ...    Read More on: http://360malayalam.com/single-post.php?nid=3219
സര്‍ക്കാര്‍ കർഷക മുന്നേറ്റത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കർഷകർ. "സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷ...    Read More on: http://360malayalam.com/single-post.php?nid=3219
പ്രക്ഷോഭത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം - കർഷകർ സര്‍ക്കാര്‍ കർഷക മുന്നേറ്റത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കർഷകർ. "സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുകയാണ്. അവരാരും തന്നെ ഞങ്ങളുടെ പ്രക്ഷോഭവുമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്