ദില്ലിയില്‍ റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം

ദില്ലി: റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍  ഒറ്റ ദിവസം മാത്രം കൊവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധിസൈനികര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് പരേഡിന്‍റെ ഒരുക്കങ്ങളെ ആശങ്കയിലാക്കി. സംഭവത്തോട് കരസേന പ്രതികരിച്ചില്ല. റിപ്പബ്ലിക് ദിന പരേഡ്,  ആര്‍മി ഡേ, ബീറ്റിങ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകള്‍ക്കായി ഒന്നരമാസത്തിലേറേയായ് സൈനിക സംഘം  ദില്ലിയിലുണ്ട്. തലസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് ഇവരുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. 


എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡ‍ിപി ക്യാമ്പില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആര്‍മി ബേസ് ആശുപത്രിയില്‍ മാത്രം ഒറ്റ ദിവസം 86 പേരെ പ്രവേശിപ്പിച്ചതായാണ് വിവരം. നെഗറ്റീവായവരില്‍ പലരും രോഗികളുടെ പ്രാഥമിക പട്ടികയില്‍ ഉള്ളതിനാല്‍ വ്യാപന തോത് കൂടാൻ സാധ്യതയുണ്ട്. നിരവധി സൈനികര്‍ക്ക് രോഗം ബാധിച്ചതിനാല്‍ റിപ്പബ്ലിക് ദിന പരേഡ് അടക്കമുള്ളവ ആശങ്കയിലായിരിക്കുകയാണ്. ആര്‍ഡിപി ക്യാമ്പിലെ കൊവിഡ് വ്യാപനം സംബന്ധിച്ച് പ്രതികരണം തേടിയെങ്കിലും കരസേന പ്രതികരിച്ചില്ല.

#360malayalam #360malayalamlive #latestnews

റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍ ഒറ്റ ദിവസം മാത്രം കൊവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ...    Read More on: http://360malayalam.com/single-post.php?nid=3202
റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍ ഒറ്റ ദിവസം മാത്രം കൊവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ...    Read More on: http://360malayalam.com/single-post.php?nid=3202
ദില്ലിയില്‍ റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍ ഒറ്റ ദിവസം മാത്രം കൊവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധിസൈനികര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് പരേഡിന്‍റെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്