ബ്രിട്ടനിലെ പുതിയ കോവിഡ് വൈറസിന്റെ വകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍

ന്യൂഡൽഹി: യു.കെയിൽ കണ്ടെത്തിയ വ്യാപനശേഷി കൂടിയ ജനിതക മാറ്റം വന്ന മഹാമാരി വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലെ വൈറസ് വ്യാപന സാഹചര്യം വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ നീതി ആയോഗ് അംഗവും സർക്കാരിന്റെ വൈറസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ ഭാഗവുമായ ഡോ. വി.കെ. പോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 'നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരും പരിഭ്രാന്തരാകേണ്ട. എന്നാൽ നാം ജാഗ്രത പാലിക്കണം. യു.കെയിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ' ഡോ. വി.കെ. പോൾ പറഞ്ഞു.

ജനിതകമാറ്റം വന്ന വൈറസിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗത്തിന്റെ തീവ്രതയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ' നമ്മുടെ രാജ്യത്തും മറ്റും രാജ്യങ്ങളിലും വികസിപ്പിച്ച് കൊണ്ടിരിക്കുന്ന വാക്സിനുകളുടെ പുരോഗതിയേയും ഇത് ഇതുവരെ ബാധിച്ചിട്ടില്ല. ' അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രതാ മുൻകരുതൽ എന്ന നിലയ്ക്ക്, യു.കെയിൽ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും ഡിസംബർ 31 വരെ ഇന്ത്യ പിൻവലിച്ചിട്ടുണ്ട്. സാധാരണ വൈറസിൽ നിന്നും 70 ശതമാനം വ്യാപനശേഷി കൂടിയതാണ് ഇപ്പോൾ യു.കെയിൽ കണ്ടെത്തിയിരിക്കുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ്. ഇന്ത്യയ്ക്ക് പുറമേ കാനഡ, തുർക്കി, ബെൽജിയം, ഇറ്റലി, ഇസ്രയേൽ എന്നീ രാജ്യങ്ങളും യു.കെയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

യു.കെയിൽ കണ്ടെത്തിയ വ്യാപനശേഷി കൂടിയ ജനിതക മാറ്റം വന്ന മഹാമാരി വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക...    Read More on: http://360malayalam.com/single-post.php?nid=3182
യു.കെയിൽ കണ്ടെത്തിയ വ്യാപനശേഷി കൂടിയ ജനിതക മാറ്റം വന്ന മഹാമാരി വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക...    Read More on: http://360malayalam.com/single-post.php?nid=3182
ബ്രിട്ടനിലെ പുതിയ കോവിഡ് വൈറസിന്റെ വകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ യു.കെയിൽ കണ്ടെത്തിയ വ്യാപനശേഷി കൂടിയ ജനിതക മാറ്റം വന്ന മഹാമാരി വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലെ വൈറസ് വ്യാപന സാഹചര്യം വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്