സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് വന്ദേഭാരത് നിർത്തലാക്കി

ന്യൂഡൽഹി: സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ രാജ്യാന്തര അതിർത്തികൾ അടച്ചതോടെ ഇന്ത്യയിലേക്കുളള വന്ദേഭാരത് ചാർട്ടേഡ് വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തലാക്കി. കുവൈറ്റിലേക്ക് ജനുവരി ഒന്നുവരെയും സൗദി, ഒമാൻ എന്നിവടങ്ങളിലേക്ക് ഒരാഴ്ചത്തേക്കുമാണ് കര, സമുദ്ര, വ്യോമ അതിർത്തികൾ അടച്ചത്. സൗദിയിലേക്കും തിരിച്ചുമുളള വിമാനസർവീസുകൾ റദ്ദാക്കിയതായി യു എ ഇ വിമാനക്കമ്പനികൾ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്കും കുവൈറ്റിലേക്കും പ്രവേശനവിലക്കുളളതിനാൽ ഒട്ടേറെ മലയാളികളാണ് യു എ ഇയിൽ 14 ദിവസം തങ്ങിയശേഷം ഇരുരാജ്യങ്ങളിലേക്കും പോകാനായി ദുബായിലുളളത്. ഇവർ യു എ ഇ സന്ദർശക വിസ പുതുക്കുകയോ ഇന്ത്യയിലേക്ക് മടങ്ങുകയോ ചെയ്യേണ്ട സാഹചര്യമാണുളളത്.

അതേസമയം, വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠനം നടത്തുന്നുണ്ടെന്നും ഗുരുതരമല്ലെന്നാണ് സൂചനയെന്നും സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ പറഞ്ഞു. സൗദിയിൽ എവിടെയും ജനിതകമാറ്റം സംഭവിച്ച വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. യു എ ഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ പുതിയ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ലോക്ഡൗണുമായി ബന്ധപ്പട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് യു എ ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ രാജ്യാന്തര അതിർത്തികൾ അടച്ചതോടെ ഇന്ത്യയിലേക്കുളള വന്ദേഭാരത് ചാർട്ടേഡ് വിമാന സർവീസു...    Read More on: http://360malayalam.com/single-post.php?nid=3173
സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ രാജ്യാന്തര അതിർത്തികൾ അടച്ചതോടെ ഇന്ത്യയിലേക്കുളള വന്ദേഭാരത് ചാർട്ടേഡ് വിമാന സർവീസു...    Read More on: http://360malayalam.com/single-post.php?nid=3173
സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് വന്ദേഭാരത് നിർത്തലാക്കി സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ രാജ്യാന്തര അതിർത്തികൾ അടച്ചതോടെ ഇന്ത്യയിലേക്കുളള വന്ദേഭാരത് ചാർട്ടേഡ് വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തലാക്കി. കുവൈറ്റിലേക്ക് ജനുവരി ഒന്നുവരെയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്