വീട്ടമ്മയെ വീട് കയറി ആക്രമിച്ച് ലീഗ് പ്രവര്‍ത്തകര്‍; യുഡിഎഫിന് വോട്ട് ചെയ്യാത്തതിനാലെന്ന് ആരോപണം

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി യുവാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ചത്. യുവാവിനെ മര്‍ദ്ദിച്ചും സ്ത്രീകളുടെ മുഖത്തടിച്ചായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചു കുട്ടികളടക്കമുള്ളവരുടെ മുന്നില്‍ വച്ചാണ് സംഘം സ്ത്രീയെ തല്ലിയത്. പച്ചപ്പട ടീഷര്‍ട്ടുകള്‍ ധരിച്ചു വന്നവരാണ് ആക്രമണം നടത്തിയത്. കാഞ്ഞങ്ങാട് 36-ാം വാര്‍ഡ് കല്ലൂരാവിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.

വാര്‍ഡില്‍ ലീഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായ ലീഗ് സംഘമാണ് യുവാവിനെയും വീട്ടിലെ സ്ത്രീകളെയും മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലൂരാവിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി സികെ അഷ്‌റഫ് ആണ് 936 വോട്ടുകള്‍ക്ക് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ എം ഇബ്രാഹിമിന് 369 വോട്ടും കെ ചന്ദ്രന് 100 വോട്ടുകളും ലഭിച്ചു.

#360malayalam #360malayalamlive #latestnews

കാഞ്ഞങ്ങാട് വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്...    Read More on: http://360malayalam.com/single-post.php?nid=3160
കാഞ്ഞങ്ങാട് വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്...    Read More on: http://360malayalam.com/single-post.php?nid=3160
വീട്ടമ്മയെ വീട് കയറി ആക്രമിച്ച് ലീഗ് പ്രവര്‍ത്തകര്‍; യുഡിഎഫിന് വോട്ട് ചെയ്യാത്തതിനാലെന്ന് ആരോപണം കാഞ്ഞങ്ങാട് വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്