യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു

ന്യൂഡൽഹി: അതിവേഗം വൈറസ് രോഗം പകരുന്ന യു.കെയിലേക്കുള‌ള വ്യോമയാന ഗതാഗതത്തിന് തൽക്കാലം വിലക്കേർപ്പെടുത്തി ഇന്ത്യ. ഈ വർഷം അവസാനം വരെയാണ് വിലക്ക്. ട്രാൻസി‌റ്റ് വിമാനങ്ങൾക്കും വിലക്കുണ്ട്. 'യു.കെയിലെ വൈറസ് രോഗബാധയുടെ വകഭേദം കാരണം ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ യു.കെയിൽ നിന്ന് ഇന്ത്യയിലേക്കുള‌ള വ്യോമയാന ഗതാഗതം വിലക്കുകയാണ്.' കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്‌ച അർത്ഥരാത്രിയ്‌ക്ക് മുൻപ് യു.കെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രികരും ആർടി പിസിആർ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും യു.കെ വഴി വരുന്ന യാത്രികരും പരിശോധനയ്‌ക്ക് വിധേയരാകണം. 


മുൻപ് വൈറസ് ബാധ അതിവേഗം പടരുന്ന യു.കെയിലെ സാഹചര്യത്തെ കുറിച്ച് ഇന്ത്യയിൽ ആശങ്കപ്പെടാനില്ലെന്നും സർക്കാർ സാഹചര്യം നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തിര യോഗശേഷമാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. യു.കെയിലെ സ്ഥിതി നിയന്ത്രണാതീതമാണെന്നും വൈറസ് രോഗബാധ ഉയർന്നുവെന്നും യു.കെ സർക്കാർ മുൻപ് അറിയിച്ചിരുന്നു. ഇതുവരെ പതിനേഴോളം രാജ്യങ്ങളാണ് യു.കെയിൽ നിന്നുള‌ള വ്യോമഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയത്.

#360malayalam #360malayalamlive #latestnews

അതിവേഗം വൈറസ് രോഗം പകരുന്ന യു.കെയിലേക്കുള‌ള വ്യോമയാന ഗതാഗതത്തിന് തൽക്കാലം വിലക്കേർപ്പെടുത്തി ഇന്ത്യ. ഈ വർഷം അവസാനം വരെയാണ് വിലക...    Read More on: http://360malayalam.com/single-post.php?nid=3155
അതിവേഗം വൈറസ് രോഗം പകരുന്ന യു.കെയിലേക്കുള‌ള വ്യോമയാന ഗതാഗതത്തിന് തൽക്കാലം വിലക്കേർപ്പെടുത്തി ഇന്ത്യ. ഈ വർഷം അവസാനം വരെയാണ് വിലക...    Read More on: http://360malayalam.com/single-post.php?nid=3155
യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു അതിവേഗം വൈറസ് രോഗം പകരുന്ന യു.കെയിലേക്കുള‌ള വ്യോമയാന ഗതാഗതത്തിന് തൽക്കാലം വിലക്കേർപ്പെടുത്തി ഇന്ത്യ. ഈ വർഷം അവസാനം വരെയാണ് വിലക്ക്. ട്രാൻസി‌റ്റ് വിമാനങ്ങൾക്കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്