മോദിയുടെ 'മന്‍ കി ബാത്ത്' നടക്കുന്ന സമയത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍

ന്യഡല്‍ഹി: വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത പാത്രം കൊട്ടൽ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത് കർഷകർ. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത് ബഹിഷ്‌കരിക്കാൻ കർഷകർ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 27നുള്ള മന്‍ കി ബാത്ത് തീരുന്നതുവരെ വീടുകളില്‍ പാത്രം കൊട്ടി പ്രതിഷേധിക്കണമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കാൻ വീടുകളില്‍ ഇരുന്ന് പാത്രവും കൈയ്യും കൊട്ടണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനമാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി അനുകരിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25ാം ദിവസം പിന്നിട്ടപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷകരുടെ ആഹ്വാനം. നാളെമുതല്‍ റിലേ നിരഹാരാ സമരം ആരംഭിക്കുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത പാത്രം കൊട്ടൽ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത് കർഷകർ. പ...    Read More on: http://360malayalam.com/single-post.php?nid=3146
വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത പാത്രം കൊട്ടൽ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത് കർഷകർ. പ...    Read More on: http://360malayalam.com/single-post.php?nid=3146
മോദിയുടെ 'മന്‍ കി ബാത്ത്' നടക്കുന്ന സമയത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത പാത്രം കൊട്ടൽ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത് കർഷകർ. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത് ബഹിഷ്‌കരിക്കാൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്