മതിയായ രേഖകളില്ലാതെ അതിർത്തി കടന്ന് മീൻപിടിത്തത്തിനിറങ്ങിയ തമിഴ്നാട് ബോട്ട് പൊന്നാനി തീരദേശ പൊലീസ്കസ്റ്റഡിയിലെടുത്തു.

പൊന്നാനി: മതിയായ രേഖകളില്ലാതെ അതിർത്തി കടന്ന് മീൻപിടിത്തത്തിനിറങ്ങിയ തമിഴ്നാട് ബോട്ട് തീരദേശ പൊലീസ്കസ്റ്റഡിയിലെടുത്തു. ഇന്നലെ ജില്ലയുടെ തീരപ്രദേശത്ത് പട്രോളിങിനിറങ്ങിയ തീരദേശ പൊലീസാണ് രേഖകളില്ലാത്ത ബോട്ട് കസ്റ്റഡിയിലെടുത്തത്. കളർ കോഡ് വ്യത്യാസം കണ്ടപ്പോൾ ബോട്ട് പരിശോധിക്കുകയായിരുന്നു. രേഖകളൊന്നുമില്ലെന്ന് ഉറപ്പായപ്പോൾ സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് തമിഴ്നാട് ബോട്ട് പൊന്നാനി
ഹാർബറിലെത്തിച്ചു.ബോട്ട് ഫിഷറീസ് വകുപ്പിന് കൈമാറി. വ്യക്തമായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഇവരെ തിരിച്ചയയ്ക്കുകയുള്ളു.
അതുവരെ തൊഴിലാളികൾ പൊന്നാനി ഹാർബറിൽ തങ്ങണം. ഗോവയിൽ നിന്ന് മീൻപിടിത്തം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നുവെന്നാണ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ പൊലീസിനെ അറിയിച്ചത്. ബോട്ടിനും തൊഴിലാളികൾക്കും മതിയായ രേഖകളില്ലാത്തതിനാലാണ് ബോട്ട് കെട്ടിവലിച്ച് കരയ്ക്കെത്തിക്കാൻ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

മതിയായ രേഖകളില്ലാതെ അതിർത്തി കടന്ന് മീൻപിടിത്തത്തിനിറങ്ങിയ തമിഴ്നാട് ബോട്ട് തീരദേശ പൊലീസ്കസ്റ്റഡിയിലെടുത്തു. ഇന്നലെ ജില്ലയുട...    Read More on: http://360malayalam.com/single-post.php?nid=3136
മതിയായ രേഖകളില്ലാതെ അതിർത്തി കടന്ന് മീൻപിടിത്തത്തിനിറങ്ങിയ തമിഴ്നാട് ബോട്ട് തീരദേശ പൊലീസ്കസ്റ്റഡിയിലെടുത്തു. ഇന്നലെ ജില്ലയുട...    Read More on: http://360malayalam.com/single-post.php?nid=3136
മതിയായ രേഖകളില്ലാതെ അതിർത്തി കടന്ന് മീൻപിടിത്തത്തിനിറങ്ങിയ തമിഴ്നാട് ബോട്ട് പൊന്നാനി തീരദേശ പൊലീസ്കസ്റ്റഡിയിലെടുത്തു. മതിയായ രേഖകളില്ലാതെ അതിർത്തി കടന്ന് മീൻപിടിത്തത്തിനിറങ്ങിയ തമിഴ്നാട് ബോട്ട് തീരദേശ പൊലീസ്കസ്റ്റഡിയിലെടുത്തു. ഇന്നലെ ജില്ലയുടെ തീരപ്രദേശത്ത് പട്രോളിങിനിറങ്ങിയ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്