കർഷക സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക്; കർഷകർക്ക് പിന്തുണയുമായി മുതിർന്ന ബി ജെ പി നേതാവും

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 24-ാം ദിവസത്തിൽ. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ യോഗം ഇന്ന് ചേരും. കർഷകസമരത്തിൽ പിന്തുണയുമായി ബിജെപിയുടെ മുതിർന്ന നേതാവ് രംഗത്തെത്തി. നിയമങ്ങൾ പിൻവലിക്കില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. 


നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി കര്‍ഷകരും വ്യക്തമാക്കി. മുൻകേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് ദില്ലിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. കർഷകരുടെ ആവശ്യം ന്യായമെന്ന് ബീരേന്ദർ സിംഗ് പറഞ്ഞു. ബീരേന്ദർ സിംഗിൻ്റെ മകൻ ബിജെപി എംപിയാണ്. അതിനിടെ, സ്വയം വെടിവെച്ച് മരിച്ച സിഖ് പുരോഹിതൻ ബാബ രാംസിംഗിന്‍റെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. സമരത്തിനിടയിൽ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ നാളെ ശ്രദ്ധാഞ്ജലി ദിനമായി ആചരിക്കും.   

#360malayalam #360malayalamlive #latestnews

കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 24-ാം ദിവസത്തിൽ. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ ...    Read More on: http://360malayalam.com/single-post.php?nid=3118
കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 24-ാം ദിവസത്തിൽ. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ ...    Read More on: http://360malayalam.com/single-post.php?nid=3118
കർഷക സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക്; കർഷകർക്ക് പിന്തുണയുമായി മുതിർന്ന ബി ജെ പി നേതാവും കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 24-ാം ദിവസത്തിൽ. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ യോഗം ഇന്ന് ചേരും. നിയമങ്ങൾ പിൻവലിക്കില്ലെന്ന് ഇന്നലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്