ഒരു കോടി കടന്ന് ഇന്ത്യയിലെ വൈറസ് ബാധിതർ; ആകെ മരണം 1,45,136

ന്യൂഡൽഹി: ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 25,153 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 1,45,136 പേർ മരിച്ചു. തൊണ്ണൂറ്റിയഞ്ച് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. നിലവിൽ 3,08,751 പേർ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് രോഗബാധിതരുടെ എണ്ണം താരതമ്യേനെ കുറവാണ്. സെപ്തംബർ പകുതിയോടെയായിരുന്നു രാജ്യത്ത് സ്ഥിതി ഏറ്റവും ഗുരുതരമായത്. പ്രതിദിനം 90,000ത്തിലധികം പേർക്കായിരുന്നു അന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. പത്ത് ലക്ഷത്തിലധികം സജീവ കേസുകളും അന്നുണ്ടായിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു രാജ്യത്ത് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ പ്രതിദിനം രണ്ട് ലക്ഷത്തോളം പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.

#360malayalam #360malayalamlive #latestnews

ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 25,153 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ.......    Read More on: http://360malayalam.com/single-post.php?nid=3106
ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 25,153 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ.......    Read More on: http://360malayalam.com/single-post.php?nid=3106
ഒരു കോടി കടന്ന് ഇന്ത്യയിലെ വൈറസ് ബാധിതർ; ആകെ മരണം 1,45,136 ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 25,153 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്