ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശി പ്രശാന്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ പുരോഗതി അറിയിക്കാന്‍ ജിഎസ്ടി വകുപ്പിന് നിര്‍ദേശവും നല്‍കി. ദിവസ വേതനക്കാരനായ പ്രശാന്തിന്റെ പേരില്‍ തട്ടിപ്പുസംഘം രണ്ടുതവണ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.

ജിഎസ്ടി ബില്‍ ട്രേഡിംഗ് വഴി കോടികളുടെ നികുതി തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രശാന്തിന് വധഭീഷണി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് മേധാവിയോടും കുറ്റിപ്പുറം എസ്എച്ച്ഒയോടും ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

പ്രതിഫലം വാഗ്ദാനം ചെയ്ത് വ്യാജ ജിഎസ്ടി ബില്ലുകള്‍ തയാറാക്കുന്ന ഏജന്റുമാര്‍ സംസ്ഥാനത്ത് സജീവമാണെന്ന് ജിഎസ്ടി വകുപ്പിനുവേണ്ടി ഗവ. പ്ലീഡര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

#360malayalam #360malayalamlive #latestnews

ജിഎസ്ടി ബില്‍ ട്രേഡിംഗ് വഴി കോടികളുടെ നികുതി തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് വെളിപ്പെട...    Read More on: http://360malayalam.com/single-post.php?nid=310
ജിഎസ്ടി ബില്‍ ട്രേഡിംഗ് വഴി കോടികളുടെ നികുതി തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് വെളിപ്പെട...    Read More on: http://360malayalam.com/single-post.php?nid=310
ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് ജിഎസ്ടി ബില്‍ ട്രേഡിംഗ് വഴി കോടികളുടെ നികുതി തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രശാന്തിന് വധഭീഷണി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് മേധാവിയോടും കുറ്റിപ്പുറം എസ്എച്ച്ഒയോടും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്