ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പത്ത് കോടി തിരിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടൻ തിരിച്ചു നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. ബി.ജെ.പി നേതാവ് എൻ. നാഗേഷ് അടക്കമുള്ളവർ നൽകിയ ഏതാനും ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ദേവസ്വം പണം നൽകിയത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് വിധിച്ചു. സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിന് അവകാശമുള്ളൂ. അത് മറ്റാർക്കും കൈമാറാൻ അധികാരമില്ല. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതിയുടെ ഫുൾബഞ്ച് ഉത്തരവിൽ പരാമർശിക്കുന്നു. ദേവസ്വം നിയമത്തിൽ ഇത് വ്യക്തമാണെന്നും അതിന്റെ പരിധിയിൽ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നും ഉത്തരവിൽ പറയുന്നു.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനിക്കണമെന്നും ഉത്തരവ് പറയുന്നു. പ്രളയകാലത്തും മഹാമാരി കാലത്തുമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ബോർഡ് 10 കോടി രൂപ സംഭാവന നൽകിയത്.

#360malayalam #360malayalamlive #latestnews

ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടൻ തിരിച്ചു നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ...    Read More on: http://360malayalam.com/single-post.php?nid=3094
ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടൻ തിരിച്ചു നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ...    Read More on: http://360malayalam.com/single-post.php?nid=3094
ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പത്ത് കോടി തിരിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടൻ തിരിച്ചു നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. ബി.ജെ.പി നേതാവ് എൻ. നാഗേഷ് അടക്കമുള്ളവർ നൽകിയ ഏതാനും ഹർജികളിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്