ഇന്നു നടക്കേണ്ട പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ മോഷണംപോയി

മലപ്പുറം: ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയി. ഇതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രാവിലെ നടക്കാൻ ഇരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി എ.എഫ്.എസ് പരീക്ഷ മാറ്റിവച്ചു. ഉച്ചക്കുള്ള പരീക്ഷ കൃത്യ സമയത്ത് ആരംഭിക്കും. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിലെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യപേപ്പർ സൂക്ഷിച്ച റൂമിനടുത്തെ സ്റ്റാഫ് റൂമിൻ്റെ എയർ ഹോളിലൂടെ കള്ളൻ കടന്നതായാണ് സൂചന. സംഭവ സ്ഥലത്ത് ജില്ലാ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തി നൽകിയ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവച്ചത്.


മൂന്ന് മണിക്കൂറിൽ അധികമാണ് മോഷ്ടാവ് ഈ ക്ലാസ് മുറിയിൽ ചിലവഴിച്ചത്. മുറിയിൽ ഉണ്ടായിരുന്ന പേപ്പറുകൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റ് സാധനങ്ങൾ ഒന്നും മോഷണം പോയിട്ടില്ല. സി.സി.ടി.വിയിൽ മോഷ്ടാവിൻ്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

#360malayalam #360malayalamlive #latestnews

ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയി. ഇതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രാവിലെ നടക്കാൻ ഇരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി....    Read More on: http://360malayalam.com/single-post.php?nid=3080
ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയി. ഇതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രാവിലെ നടക്കാൻ ഇരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി....    Read More on: http://360malayalam.com/single-post.php?nid=3080
ഇന്നു നടക്കേണ്ട പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ മോഷണംപോയി ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയി. ഇതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രാവിലെ നടക്കാൻ ഇരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്