സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്‌സ്‌മെ‌ന്റ് നോട്ടീസി‌നെതിരായ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തളളി. രവീന്ദ്രനെ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ് ഹൈക്കോടതി തീരുമാനം.നാലാമത്തെ നോട്ടീസിലാണ് സി എം രവീന്ദ്രൻ കൊച്ചിയിലെ എൻഫോഴ്‌സമെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ഇ ഡി നൽകിയ നോട്ടീസിനെ ചോദ്യം ചെയ്‌‌ത് കൊണ്ട് സി എം രവീന്ദ്രൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിരന്തരം നോട്ടിസുകൾ നൽകി ഇ ഡി തന്നെ ബുദ്ധിമുട്ടിക്കുകയാണ്. കൊവിഡിന് ശേഷം താൻ അവശനാണ് തുടങ്ങിയ വാദങ്ങളാണ് രവീന്ദ്രൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ഈ വാദങ്ങളെ കോടതി എതിർക്കുകയായിരുന്നു.

എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്ന ഒരു കേസിലും താൻ പ്രതിയല്ലെന്നും സാക്ഷി മാത്രമാണെന്നും രവീന്ദ്രൻ കോടതിയിൽ പറഞ്ഞിരുന്നു. നേരത്തെ മൂന്ന് തവണയും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കഴിഞ്ഞ തവണ ഇ ഡി നോട്ടീസ് അയച്ചപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ ഒരാഴ്ച സമയം നീട്ടിനൽകണമെന്ന് രവീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അഭ്യർത്ഥന തളളിയാണ് ഇന്ന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടത്.


#360malayalam #360malayalamlive #latestnews

എൻഫോഴ്‌സ്‌മെ‌ന്റ് നോട്ടീസി‌നെതിരായ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തളളി. രവീന്...    Read More on: http://360malayalam.com/single-post.php?nid=3064
എൻഫോഴ്‌സ്‌മെ‌ന്റ് നോട്ടീസി‌നെതിരായ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തളളി. രവീന്...    Read More on: http://360malayalam.com/single-post.php?nid=3064
സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി എൻഫോഴ്‌സ്‌മെ‌ന്റ് നോട്ടീസി‌നെതിരായ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തളളി. രവീന്ദ്രനെ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്