മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നാളെ രാവിലെ എട്ട് മണി മുതൽ  മുതൽ ഡിസംബർ 22 രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ. ജില്ലയിൽ പ്രകടനങ്ങളും സമ്മേളനങ്ങളും അനുവദിക്കില്ല.

കോഴിക്കോട് ജില്ലയിൽ മറ്റന്നാൾ വൈകീട്ട് ആറ് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധികളിലായിരിക്കും നിരോധനാജ്ഞ. 

തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ് നടപടി.


മലപ്പുറം ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുന്ന നിബന്ധനകള്‍

1. രാത്രി എട്ട് മണി മുതല്‍  കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ  പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.

2. രാത്രി എട്ട് മണിക്ക് ശേഷം  ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍  പാടില്ല.

3. തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സൈറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

4. പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും  സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍  സര്‍ക്കാര്‍  നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19  മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.\

5. 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും  മറ്റും പങ്കെടുക്കുവാന്‍ പാടില്ല.

#360malayalam #360malayalamlive #latestnews

മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നാളെ രാവിലെ എട്ട് മണി മുതൽ മുതൽ ഡിസംബ...    Read More on: http://360malayalam.com/single-post.php?nid=3039
മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നാളെ രാവിലെ എട്ട് മണി മുതൽ മുതൽ ഡിസംബ...    Read More on: http://360malayalam.com/single-post.php?nid=3039
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നാളെ രാവിലെ എട്ട് മണി മുതൽ മുതൽ ഡിസംബർ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്