കര്‍ഷക പ്രക്ഷോഭം ശക്തം; 'കർഷകർക്ക് ലാഭം ഉറപ്പാക്കും', വിവാദ നിയമഭേദഗതികളെ ന്യായീകരിച്ച് പ്രധാനമന്ത്രി

കാർഷിക നിയമങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങളിലൂടെ ആത്മനിർഭർ ഭാരതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പുതിയ നിയമങ്ങളോടെ രാജ്യത്തെ കർഷകർ ശക്തിപ്പെടുമ്പോൾ രാജ്യം വികസിക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നെനെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിക്കി സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കാനാഗ്രഹിക്കുന്ന കർഷകർക്ക് സർക്കാർ സഹായം നൽകും. ഫിക്കിയുടെ 93ാം വാർഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിയമങ്ങളെ പിന്തുണച്ച് രംഗത്തുവന്നത്. 


പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടി. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കർഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കും. കാര്‍ഷിക മേഖലകളില്‍ കൂടുതൽ നിക്ഷേപം വേണം. കർഷകരുടെ ലാഭം ഇതിലൂടെ ഉയരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം കാർഷിക നിയമങ്ങൾ പിൻ വലിക്കണമെന്ന നിലപാട്കടുപ്പിച്ച് കർഷകർ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. ഡൽഹി- ജയ്പൂർ ദേശീയ പാതയിലെ ഗതാഗതം കർഷകർ തടഞ്ഞു. സമരത്തിലേക്ക് മാവോയിസ്റ്റ് ശക്തികൾ കയറി എന്ന് കേന്ദ്ര മന്ത്രിമാർ ആരോപിച്ചു. 

#360malayalam #360malayalamlive #latestnews

കാർഷിക നിയമങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങളിലൂടെ ആത്മനിർഭർ ഭാരതിനാണ് സർക്കാർ ...    Read More on: http://360malayalam.com/single-post.php?nid=2994
കാർഷിക നിയമങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങളിലൂടെ ആത്മനിർഭർ ഭാരതിനാണ് സർക്കാർ ...    Read More on: http://360malayalam.com/single-post.php?nid=2994
കര്‍ഷക പ്രക്ഷോഭം ശക്തം; 'കർഷകർക്ക് ലാഭം ഉറപ്പാക്കും', വിവാദ നിയമഭേദഗതികളെ ന്യായീകരിച്ച് പ്രധാനമന്ത്രി കാർഷിക നിയമങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങളിലൂടെ ആത്മനിർഭർ ഭാരതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പുതിയ നിയമങ്ങളോടെ രാജ്യത്തെ കർഷകർ ശക്തിപ്പെടുമ്പോൾ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്