'മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കണം; കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് വിശദമായി കേൾക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര കൃഷിമന്ത്രിയുടെ വാർത്താസമ്മേളനം പങ്കുവച്ചാണ് മോദിയുടെ ട്വീറ്റ്. ഇന്നലെയാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും, പീയൂഷ് ഗോയലും വാർത്താ സമ്മേളനം നടത്തിയത്. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ളിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്‌ടർ റാലി നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തിക്കായത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമങ്ങൾ പിൻവലിച്ച് താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരണം. മറ്റൊരു ഫോർമുലയ്‍ക്കും വഴങ്ങില്ലെന്നും രാകേഷ് തിക്കായത് വ്യക്തമാക്കി.


കാർഷികനിയമം പിൻവലിക്കാനാകില്ലെന്നാണ് കേന്ദ്രമന്ത്രിസഭയുടെ നിലപാട്. കർഷകനെ സഹായിക്കാനും കാർഷികമേഖലയിലെ വികസനത്തിനുമാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ കർഷക സംഘടനകൾ ചർച്ച ചെയ്യണം. അതിന് ശേഷം ചർച്ചക്ക് തയ്യാറെങ്കിൽ അറിയിക്കണം. നിയമങ്ങളിൽ മാറ്റങ്ങളാകാമെന്നുമാണ് കൃഷി മന്ത്രി കർഷകരെ അറിയിച്ചിരിക്കുന്നത്. കർഷക നേതാക്കളുമായി പലതവണ സർക്കാർ ചർച്ച നടത്തി. കർഷക സംഘടന നേതാക്കൾ നിയമം പിൻവലിക്കണം എന്ന് മാത്രം ആവശ്യപ്പെടുകയാണ്. കർഷക സംഘടനകൾ ഉയർത്തിയ എല്ലാ ആശങ്കയും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും കേന്ദ്രമന്ത്രിമാർ ആവർത്തിക്കുന്നു.


#360malayalam #360malayalamlive #latestnews

കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് വിശദമായി കേൾക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര കൃഷിമന്ത്രിയുടെ വാ...    Read More on: http://360malayalam.com/single-post.php?nid=2975
കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് വിശദമായി കേൾക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര കൃഷിമന്ത്രിയുടെ വാ...    Read More on: http://360malayalam.com/single-post.php?nid=2975
'മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കണം; കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് വിശദമായി കേൾക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര കൃഷിമന്ത്രിയുടെ വാർത്താസമ്മേളനം പങ്കുവച്ചാണ് മോദിയുടെ ട്വീറ്റ്. ഇന്നലെയാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും, പീയൂഷ് ഗോയലും വാർത്താ സമ്മേളനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്