റിലയന്‍സിനെ ബഹിഷ്കരിക്കും; പ്രക്ഷോഭം കടുപ്പിച്ച് കർഷക സംഘടനകൾ

സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരമാക്കി മാറ്റും. രാജ്യമെമ്പാടുമുള്ള കർഷകരോട് ഡല‍ഹിയിലേക്കെത്താൻ ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ഡൽഹി-ആഗ്ര ദേശിയപാതയും ഉപരോധിക്കും. ശനിയാഴ്ച ജില്ലാകേന്ദ്രങ്ങൾ ഉപരോധിക്കും. ജിയോ സിം അടക്കമുള്ള റിലയൻസ്‌ കമ്പനിയുടെ സേവനങ്ങൾ ബഹിഷ്കരിക്കും. ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം പതിനാലിന് സംസ്ഥാന അടിസ്ഥാനത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. ദർണ നടത്തും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തും. 


ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ തേടിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ബിജെപി ഓഫിസുകളും ഉപരോധിക്കും. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി. രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യെച്ചൂരി, ഡി രാജ എന്നിവരാണ് രാഷ്‌ട്രപതി ഭവനിലെത്തിയത്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തെ 25 പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.


#360malayalam #360malayalamlive #latestnews

സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരമാക്കി മാറ്റും. രാജ്യമെമ്പാടുമുള്ള കർഷകരോട് ...    Read More on: http://360malayalam.com/single-post.php?nid=2948
സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരമാക്കി മാറ്റും. രാജ്യമെമ്പാടുമുള്ള കർഷകരോട് ...    Read More on: http://360malayalam.com/single-post.php?nid=2948
റിലയന്‍സിനെ ബഹിഷ്കരിക്കും; പ്രക്ഷോഭം കടുപ്പിച്ച് കർഷക സംഘടനകൾ സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരമാക്കി മാറ്റും. രാജ്യമെമ്പാടുമുള്ള കർഷകരോട് ഡല‍ഹിയിലേക്കെത്താൻ ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. തിങ്കളാഴ്ച രാജ്യവ്യാപകമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്