ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ തുടരും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വേഷണത്തിനുളള സ്റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി. ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കേസിന്റെ വിശദാംശങ്ങൾ പഠിക്കാൻ കൂടുതൽ സാവകാശം വേണമെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്. ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്‌ത ഇടക്കാല ഉത്തരവ് മൂലം അന്വേഷണം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.

ഫ്ളാറ്ര് നിർമ്മാണത്തിനായി വിദേശ ഏജൻസിയിൽ നിന്ന് ലഭിച്ച പണത്തിൽ ഒരു ഭാഗം കൈക്കൂലിയായും വിലയേറിയ സമ്മാനവുമായി നൽകിയിട്ടുണ്ടെന്ന് കരാർ കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വസ്‌തുതകൾ, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സി ബി ഐ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 13നായിരുന്നു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി തടഞ്ഞത്.


#360malayalam #360malayalamlive #latestnews

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വേഷണത്തിനുളള സ്റ്റേ പിൻവലിക്കണം എന്നാവശ...    Read More on: http://360malayalam.com/single-post.php?nid=2940
വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വേഷണത്തിനുളള സ്റ്റേ പിൻവലിക്കണം എന്നാവശ...    Read More on: http://360malayalam.com/single-post.php?nid=2940
ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ തുടരും വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വേഷണത്തിനുളള സ്റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി. ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടെങ്കിലും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്