ജില്ലയിലെ 11 സ്കൂളുകൾ കൂടി ഹൈടെക്കിലേക്ക്; ഉദ്ഘാടനം ജനുവരിയിൽ.

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച 11 സ്കൂൾ കെട്ടിടങ്ങൾകൂടി ജനുവരി ആദ്യവാരത്തിൽ ഉദ്ഘാടനംചെയ്യും. അഞ്ചുകോടി ചെലവിൽ നിർമിച്ച തുവൂർ ജിഎച്ച്എസ്എസ് ( വണ്ടൂർ ) , കുഴിമണ്ണ ജിഎച്ച്എസ്എസ് ( ഏറനാട് ) , നിലമ്പൂർ ഗവ . മാനവേദൻ എച്ച്എസ്എസ്എസ് ( നിലമ്പൂർ ) , പെരിന്തൽമണ്ണ ഗവ . മോഡൽ ബോയ്സ് എച്ച്എസ്എസ് ( പെരിന്തൽമണ്ണ) എന്നീ സ്കൂളുകളാണ് ഉദ്ഘാടന സജ്ജമാകുന്നത്.


നേരത്തെ ഏഴ് സ്കൂളുകൾ അഞ്ച് കോടി ചെലവിൽ നിർമിച്ച് ഉദ്ഘാടനംചെയ്തിരുന്നു . മൂന്നു കോടി രൂപ ചെലവിൽ നിർമിച്ച പുലാമന്തോൾ ജിഎച്ച്എസ്എസ് , കുന്നക്കാവ് ജിഎച്ച്എസ്എസ് ( പെരിന്തൽമണ്ണ ) , കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് , തിരുവാലി ജിഎച്ച്എസ്എസ് , അഞ്ചച്ചവിടി ജിഎച്ച്എസ് ( വണ്ടൂർ ) എന്നീ സ്കൂളുകളും ജനുവരിയിൽ ഉദ്ഘാടനംചെയ്യും.

പ്ലാൻ ഫണ്ട് അനുവദിച്ച മൊറയുർ ജിഎംയുപിഎസ് ( കൊണ്ടാ ട്ടി ) , പറങ്കിമൂച്ചിക്കൽ ജിഎൽപിഎ സ് ( കോട്ടക്കൽ ) എന്നീ സ്കൂളുകളും ഉദ്ഘാടനത്തിന് ഒരുങ്ങുന്നു . ജില്ലയിൽ 16 സ്കൂളുകൾക്ക് അഞ്ച് കോടിയും 86 സ്കൂളുകൾ ക്ക് മൂന്ന് കോടിയും 66 സ്കൂളുകൾക്ക് ഒരുകോടി രൂപയാണ് കി ൽഫ്ബിയിൽനിന്നും അനുവദിച്ചത് . കൂടാതെ 70 സ്കൂളുകൾക്ക് സർ ക്കാർ പ്ലാൻ ഫണ്ടിൽനിന്നും തുക അനുവദിച്ചിട്ടുണ്ട് .6800 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റി .1276 പ്രൈമറി സ്കൂളുകൾ ക്ക് ഐടി ലാബുകളും അനുവദിച്ചതായി പൊതുവിദ്യാഭ്യാസ സം രക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എം മണി പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച 11 സ്കൂൾ കെട്ടിടങ്ങൾകൂടി ജനുവരി ആദ്യവാരത്തിൽ ഉദ്ഘാടനംചെയ്യും. അഞ്ചുകോടി ...    Read More on: http://360malayalam.com/single-post.php?nid=2932
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച 11 സ്കൂൾ കെട്ടിടങ്ങൾകൂടി ജനുവരി ആദ്യവാരത്തിൽ ഉദ്ഘാടനംചെയ്യും. അഞ്ചുകോടി ...    Read More on: http://360malayalam.com/single-post.php?nid=2932
ജില്ലയിലെ 11 സ്കൂളുകൾ കൂടി ഹൈടെക്കിലേക്ക്; ഉദ്ഘാടനം ജനുവരിയിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച 11 സ്കൂൾ കെട്ടിടങ്ങൾകൂടി ജനുവരി ആദ്യവാരത്തിൽ ഉദ്ഘാടനംചെയ്യും. അഞ്ചുകോടി ചെലവിൽ നിർമിച്ച തുവൂർ ജിഎച്ച്എസ്എസ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്