പുതിയ യുഗം സൃഷ്ടിക്കാൻ പഴയ നൂറ്റാണ്ടിലെ നിയമങ്ങൾക്കാവില്ല; കർഷക സമരത്തിനെതിരെ നിലപാട് വ്യക്തമാക്കി മോദി

ന്യൂഡൽഹി: പഴയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിന് ഭാരമായിമാറിയിരിക്കുകയാണെന്നും വികസനത്തിനായി പരിഷ്കാരങ്ങൾ ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ കാ‌‌ർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നാളെ ഭാരത് ബന്ദ് നടത്താനൊരുങ്ങുന്നതിന് പിന്നാലെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

"പഴയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ല.നൂറ്റാണ്ടിലെ മികച്ച നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിന് ഭാരമായിമാറിയിരിക്കുകയാണ്. വികസനത്തിനായി പരിഷ്കാരങ്ങൾ ആവശ്യമാണ്." മോദി പറഞ്ഞു. പരിഷ്ക്കാരങ്ങൾ തുടർച്ചയായ പ്രക്രിയയാണ്. ബി.ജെ.പി സർക്കാർ സമഗ്ര പരിഷ്ക്കാരങ്ങൾ രാജ്യത്ത് നടപ്പാക്കുന്നുണ്ടെന്നും മോദിക്കൂട്ടിച്ചേർത്തു.


കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നാളെ നടത്താൻ ഒരുങ്ങുന്ന ഭാരത് ബന്ദിന് പ്രതിപക്ഷ പാർട്ടികളും ചില സംസ്ഥാന സർക്കാരുകളും പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. എൻ.സി.പി, ഡി.എം.കെ,സമാജ്‌വാദി പാർട്ടി ,തെലങ്കാന രാഷ്ട്ര സമിതി,ഇടതുമുന്നണി തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

പഴയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ മ...    Read More on: http://360malayalam.com/single-post.php?nid=2911
പഴയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ മ...    Read More on: http://360malayalam.com/single-post.php?nid=2911
പുതിയ യുഗം സൃഷ്ടിക്കാൻ പഴയ നൂറ്റാണ്ടിലെ നിയമങ്ങൾക്കാവില്ല; കർഷക സമരത്തിനെതിരെ നിലപാട് വ്യക്തമാക്കി മോദി പഴയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിന് ഭാരമായിമാറിയിരിക്കുകയാണെന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്