ഇന്ത്യയിൽ വാക്സിൻ ഉപയോഗത്തിനായി അനുമതിതേടി ഫൈസർ

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്. തങ്ങളുടെ വാക്‌സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.


ഫൈസർ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. സാധാരണയായി ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്‌സിനുകൾക്കാണ് അനുമതി നൽകാറുള്ളത്. 95% വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്.ഇത് മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഫൈസർ വാക്‌സിന് നേരത്തെ ബ്രിട്ടനും ബഹ്‌റൈനും അനുമതി നൽകിയിരുന്നു.


#360malayalam #360malayalamlive #latestnews

കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. അടിയന്തരമായി വാക...    Read More on: http://360malayalam.com/single-post.php?nid=2870
കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. അടിയന്തരമായി വാക...    Read More on: http://360malayalam.com/single-post.php?nid=2870
ഇന്ത്യയിൽ വാക്സിൻ ഉപയോഗത്തിനായി അനുമതിതേടി ഫൈസർ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി നൽകണമെന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്