അഞ്ചാംഘട്ട ചർച്ചയിലും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ കർഷകർ

ന്യൂഡൽഹി: കൂടുതൽ ചർച്ചകൾ വേണ്ടെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും കർഷക സംഘടനാ നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. അഞ്ചാംവട്ട ചർച്ചയിലും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് കർഷക സംഘടനകൾ. ഇന്നത്തെ ചർച്ചയിലും നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽത്തന്നെ കർഷകർ ഉറച്ചുനിൽക്കുന്നതായാണ് റിപ്പോർട്ട്.

കൂടുതൽ ചർച്ചകൾക്കില്ലെന്ന് കർഷകർ അറിയിച്ചതോടെ ഇന്ന് സർക്കാർ എടുക്കുന്ന നിലപാട് നിർണയകമാകും. നിയമത്തെക്കുറിച്ചുള്ള കർഷകരുടെ പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും ചർച്ചകളെ സ്വാഗതം ചെയ്യുന്നതായും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകർക്ക് സർക്കാർ എന്ത് ഉറപ്പാണ് നൽകുക എന്നതനുസരിച്ചായിരിക്കും കർഷകർ തങ്ങളുടെ തുടർ സമരത്തിൽ നിലപാട് സ്വീകരിക്കുക. ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ നേരത്തെ കർഷക സംഘടനകൾ മുന്നറിയിപ്പു നൽകിയിരുന്നതുപോലെ സമരം കൂടുതൽ ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്.


കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും പ്രശ്നത്തിന് പരിഹാരമാണ് വേണ്ടതെന്നും കർഷകർ ചർച്ചയിൽ വ്യക്തമാക്കി. കഴിഞ്ഞ ചർച്ചകളുടെ അടക്കം മിനിട്സ് നൽകണമെന്നും അംഗീകരിച്ച കാര്യങ്ങൾ എഴുതി നൽകണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. 


കഴിഞ്ഞ ചർച്ചകളിലേപ്പോലെതന്നെ ഇത്തവണയും ഇടവേള സമയത്ത് തങ്ങൾ കൊണ്ടുവന്ന ഭക്ഷണമാണ് കർഷകർ കഴിച്ചത്. സർക്കാർ നൽകുന്ന ഭക്ഷണം കഴിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ കർഷകർ തങ്ങൾക്കുള്ള ഭക്ഷണം കൊണ്ടുവന്നിരുന്നു. അവർ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെ ചർച്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു.

സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഡൽഹിയുടെ വിവിധ അതിർത്തികളിൽ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കർഷകരുള്ളത്. കർഷക പ്രക്ഷോഭത്തിന് പിന്തുണ വർദ്ധിച്ചുവരുകയും ആഗോളതലത്തിൽ ചർച്ചയാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. പാർലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കർഷകർ ഉയർത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടിൽ മാർച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തർ മന്തറിലേക്ക് മാറ്റുമെന്നും കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. സർക്കാർ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമായി തുടരുമെന്ന് കർഷകർ വ്യക്തമാക്കിയിയിരുന്നു. 

#360malayalam #360malayalamlive #latestnews

കൂടുതൽ ചർച്ചകൾ വേണ്ടെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും കർഷക സംഘടനാ നേതാക്കൾ ചർച്ചയി...    Read More on: http://360malayalam.com/single-post.php?nid=2860
കൂടുതൽ ചർച്ചകൾ വേണ്ടെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും കർഷക സംഘടനാ നേതാക്കൾ ചർച്ചയി...    Read More on: http://360malayalam.com/single-post.php?nid=2860
അഞ്ചാംഘട്ട ചർച്ചയിലും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ കർഷകർ കൂടുതൽ ചർച്ചകൾ വേണ്ടെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും കർഷക സംഘടനാ നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. അഞ്ചാംവട്ട ചർച്ചയിലും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്