കർഷക പ്രക്ഷോഭം; നാളെ രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിയ്‌ക്കും, ചൊവ്വാഴ്‌ച ഭാരത് ബന്ദിന് ആഹ്വാനം

ന്യൂഡൽഹി: ഒരാഴ്ചയിലേറെയായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ എട്ട് ( ചൊവ്വാഴ്ച ) കർഷക സംഘടനകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. നാളെ രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചതായി ഭാരതീയ കിസാൻ യൂണിയൻ ജനറല്‍ സെക്രട്ടറി എച്ച്.എസ് ലാഖോവാൾ അറിയിച്ചു. കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ച ചര്‍ച്ചയിലും തീരുമാനമായില്ല. ഈ മാസം അഞ്ചിന് വീണ്ടും കര്‍ഷക നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തും.


#360malayalam #360malayalamlive #latestnews

ഒരാഴ്ചയിലേറെയായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ എട്ട് ( ചൊവ്വാഴ്ച ) കർഷക സംഘടനകൾ ഭാരത് ബന്ദ് പ്ര...    Read More on: http://360malayalam.com/single-post.php?nid=2841
ഒരാഴ്ചയിലേറെയായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ എട്ട് ( ചൊവ്വാഴ്ച ) കർഷക സംഘടനകൾ ഭാരത് ബന്ദ് പ്ര...    Read More on: http://360malayalam.com/single-post.php?nid=2841
കർഷക പ്രക്ഷോഭം; നാളെ രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിയ്‌ക്കും, ചൊവ്വാഴ്‌ച ഭാരത് ബന്ദിന് ആഹ്വാനം ഒരാഴ്ചയിലേറെയായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ എട്ട് ( ചൊവ്വാഴ്ച ) കർഷക സംഘടനകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. നാളെ രാജ്യ വ്യാപകമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്