പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കേരളം ഒന്നാമത്; രാജ്യത്തെ 24 മണിക്കൂറിനിടെ 36,594 പേർക്ക് കൊവിഡ്, 540 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 540 പേർ മരണമടഞ്ഞു. രാജ്യ‌ത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 4,16,082 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം അഞ്ചോളം കൊവിഡ് വാക്‌സിനുകളുടെ ക്ളിനിക്കൽ പരീക്ഷണം രാജ്യത്ത് തുടരുകയാണ്. ഇവയിൽ രണ്ടെണ്ണം ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്തതാണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 95,71,559 ആയി. 1,39,188 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 42,916 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയരുടെ എണ്ണം 90,16,289 ആയി. 


പ്രതിദിന കൊവിഡ് കണക്ക് നോക്കിയാൽ സംസ്ഥാനങ്ങളിൽ കേരളമാണ് ഒന്നാമത്. 5376 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് മഹാരാഷ്‌ട്രയാണ് 5182 കേസുകൾ. മൂന്നാമത് ഡൽഹിയാണ് 3734. പശ്ചിമബംഗാളും രാജസ്ഥാനുമാണ് പിന്നാലെ. 3246ഉം 2086ഉം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗമുക്തിയിൽ 8066 പേർക്ക് രോഗമുക്തി ലഭിച്ച മഹാരാഷ്‌ട്രയാണ് മുന്നിൽ. 5590 പേർക്ക് രോഗം മാറിയ കേരളമാണ് രണ്ടാമത്. ഡൽഹിയിൽ 4834 പേർക്ക് രോഗമുക്തി ലഭിച്ചു. 115 പേർ മരണമടഞ്ഞ മഹാരാഷ്‌ട്രയിലാണ് ഏ‌റ്റവുമധികം പ്രതിദിന മരണം നടന്നത്.ഡൽഹിയിൽ 82 പേരും പശ്ചിമബംഗാളിൽ 49 പേരും മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 540 പേർ മരണമടഞ്ഞു. പ്രതിദിന കൊവിഡ് കണക്ക് നോക്കിയാൽ സംസ്ഥാനങ്ങളി...    Read More on: http://360malayalam.com/single-post.php?nid=2832
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 540 പേർ മരണമടഞ്ഞു. പ്രതിദിന കൊവിഡ് കണക്ക് നോക്കിയാൽ സംസ്ഥാനങ്ങളി...    Read More on: http://360malayalam.com/single-post.php?nid=2832
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കേരളം ഒന്നാമത്; രാജ്യത്തെ 24 മണിക്കൂറിനിടെ 36,594 പേർക്ക് കൊവിഡ്, 540 മരണം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 540 പേർ മരണമടഞ്ഞു. പ്രതിദിന കൊവിഡ് കണക്ക് നോക്കിയാൽ സംസ്ഥാനങ്ങളിൽ കേരളമാണ് ഒന്നാമത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 95,71,559 ആയി. 1,39,188 പേർ ഇതുവരെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്