മലപ്പുറം സ്വദേശികളെ 22 കിലോ കഞ്ചാവുമായി പിടികൂടി

ഒറ്റപ്പാലം: പാലക്കാട് ഡാൻസാഫ് സ്ക്വാഡും ഒറ്റപ്പാലം പൊലീസും നടത്തിയ വാഹനപരിശോധനക്കിടെ, കാറിൽ കടത്തിയ 22 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. കണ്ണമംഗലം സ്വദേശികളായ പണ്ടാരപ്പെട്ടി സിറാജ് (32), തോട്ടശ്ശേരി അറയിൽ സുധീഷ് (32) എന്നിവരാണ് ഒറ്റപ്പാലത്ത് പിടിയിലായത്. തിരുപ്പൂരിൽനിന്ന്​ കൊണ്ടുവന്ന കഞ്ചാവ് മലബാർ ഭാഗത്തെ കച്ചവടക്കാർക്ക് വിതരണം നടത്താനായിരുന്നെന്നും ചില്ലറവിപണിയിൽ 22 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ സുജിത്ത് അറിയിച്ചു. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസി​‍ൻെറ നിർദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസ​ൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഒറ്റപ്പാലം എസ്.എച്ച്.ഒ ടി.കെ. വിഷ്ണു പ്രദീപ്, സി.ഐ എം. സുജിത്ത്, എസ്.ഐ പി.എൽ. ജോർജ്​, എസ്.സി.പി.ഒമാരായ സി.എസ്. സാജിദ്, ഉദയൻ, സുനന്ദകുമാർ, ഡാൻസാഫ് സ്‌ക്വാഡ്​ അംഗങ്ങളായ എസ്. ജലീൽ, ആർ. കിഷോർ, അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്. സനോസ്‌, ആർ. രാജിദ്, എസ്. ഷമീർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കാറിൽ കടത്തിയ 22 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. കണ്ണമംഗലം സ്വദേശികളായ പണ്ടാരപ്പെട്ടി സിറാജ്.......    Read More on: http://360malayalam.com/single-post.php?nid=2829
കാറിൽ കടത്തിയ 22 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. കണ്ണമംഗലം സ്വദേശികളായ പണ്ടാരപ്പെട്ടി സിറാജ്.......    Read More on: http://360malayalam.com/single-post.php?nid=2829
മലപ്പുറം സ്വദേശികളെ 22 കിലോ കഞ്ചാവുമായി പിടികൂടി കാറിൽ കടത്തിയ 22 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. കണ്ണമംഗലം സ്വദേശികളായ പണ്ടാരപ്പെട്ടി സിറാജ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്