കേന്ദ്രത്തിന്റെ നീക്കം പാളി; ഡിസംബര്‍ അഞ്ചിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായുള്ള കേന്ദ്രത്തിന്റെ ചര്‍ച്ച വീണ്ടും പരാജയം. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഇന്ന് നടന്നത്. ഡിസംബര്‍ അഞ്ചിനാണ് വീണ്ടും ചര്‍ച്ച നടക്കുക. സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തിയതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. നേരത്തെ താങ്ങുവിലയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം മുന്നോട്ടുവെച്ചാല്‍ കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്നോട്ടുപോകുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ ചര്‍ച്ച ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്രനീക്കത്തെ കര്‍ഷകര്‍ പാടെ തള്ളിയിരുന്നു. ഇത് നാലാം തവണയാണ് കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.



#360malayalam #360malayalamlive #latestnews

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായുള്ള കേന്ദ്രത്തിന്റെ ചര്‍ച്ച വീണ്ടും പരാജയം. വിളകള്‍ക്ക് മിനിമം താങ്ങുവി...    Read More on: http://360malayalam.com/single-post.php?nid=2826
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായുള്ള കേന്ദ്രത്തിന്റെ ചര്‍ച്ച വീണ്ടും പരാജയം. വിളകള്‍ക്ക് മിനിമം താങ്ങുവി...    Read More on: http://360malayalam.com/single-post.php?nid=2826
കേന്ദ്രത്തിന്റെ നീക്കം പാളി; ഡിസംബര്‍ അഞ്ചിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായുള്ള കേന്ദ്രത്തിന്റെ ചര്‍ച്ച വീണ്ടും പരാജയം. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്