ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും- എയിംസ് ഡയറക്ടര്‍

ന്യൂഡൽഹി: ഇന്ത്യയിൽ പരീക്ഷണത്തിൽ ഉളള ഏതെങ്കിലും ഒരു കൊവിഡ് വാക്സിന് ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബന്ധപ്പെട്ടവരുടെ അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. ഇപ്പോൾ പരീക്ഷണത്തിലുളള വാക്സിനുകൾ ഏറെ സുരക്ഷിതവും കാര്യക്ഷമവുമാണെന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


'ഇതിനകം 80000 പേരിലാണ് രാജ്യത്ത് വാക്‌സിൻ പരീക്ഷണം നടത്തിയത്. ഇതിൽ ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഓക്‌സ്ഫഡ് ,സ്ഫുട്നിക് വാക്സിനുകൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കൽ ട്രയലിലാണ്. ഓക്‌സ്ഫഡ് വാക്‌സിനെതിരെ ഉയർന്ന ആരോപണം വസ്തുതാപരമല്ല. വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല ഇത്. തുടക്കത്തിൽ രാജ്യത്ത് എല്ലാവർക്കും നൽകാനുളള വാക്‌സിൻ ലഭ്യമാകില്ല. അതിനാൽ മുൻഗണനാ പട്ടിക തയ്യാറാക്കി അതനനുസരിച്ചായിരിക്കും വിതരണം. പ്രായമായവർ, രോഗികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കായിരിക്കും തുടക്കത്തിൽ വാക്സിൻ ലഭ്യമാക്കുക-അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് കൊവിഡ് ബാധയുടെ തോത് കുറഞ്ഞിട്ടുണ്ടെന്നും അടുത്ത മൂന്നുമാസത്തിനുളളിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ വലിയൊരു മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.


#360malayalam #360malayalamlive #latestnews

ഇന്ത്യയിൽ പരീക്ഷണത്തിൽ ഉളള ഏതെങ്കിലും ഒരു കൊവിഡ് വാക്സിന് ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബന്ധപ്പെട്ടവരുടെ അടിയന്തര അംഗീകാ...    Read More on: http://360malayalam.com/single-post.php?nid=2822
ഇന്ത്യയിൽ പരീക്ഷണത്തിൽ ഉളള ഏതെങ്കിലും ഒരു കൊവിഡ് വാക്സിന് ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബന്ധപ്പെട്ടവരുടെ അടിയന്തര അംഗീകാ...    Read More on: http://360malayalam.com/single-post.php?nid=2822
ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും- എയിംസ് ഡയറക്ടര്‍ ഇന്ത്യയിൽ പരീക്ഷണത്തിൽ ഉളള ഏതെങ്കിലും ഒരു കൊവിഡ് വാക്സിന് ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബന്ധപ്പെട്ടവരുടെ അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. ഇപ്പോൾ പരീക്ഷണത്തിലുളള വാക്സിനുകൾ ഏറെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്